പ്രധാനമന്ത്രിയുടെ ഓഫീസ്
ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാഹബ്ബിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
17 JAN 2021 8:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാഹബ്ബിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
" ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാഹബ്ബിന്റെ വേർപാട് നമ്മുടെ സാംസ്കാരിക ലോകത്തെ കൂടുതൽ ദരിദ്രമാക്കി. സംഗീതലോകത്തെ തലമുതിർന്ന, സര്‍ഗ്ഗശക്തിയുള്ള അതികായനായിരുന്ന ഉസ്താദിന്റെ സംഭാവനകൾ അദ്ദേഹത്തെ തലമുറകളുടെ പ്രിയങ്കരനാക്കി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയുടെ പ്രിയമുള്ള ഓർമകൾ എനിക്കുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു, " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
***
(Release ID: 1689485)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada