നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
''പി.എം.കെ.വി.വൈ 3.0 വൈദഗ്ധ്യത്തെ ഇന്ത്യയിലെ ഏറ്റവും വിദൂരമായ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും കൊണ്ടുപോകും; സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്'': ഡോ: മഹേന്ദ്രനാഥ് പാണ്ഡേ
600 ല്‍പരം കേന്ദ്രങ്ങളില്‍ 300ലധികം കോഴ്‌സുകളുമായി പദ്ധതി സമാരംഭിച്ചു
ആവശ്യാനുസരണമുള്ള നൈപുണ്യ പരിശീലനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജില്ലാതല നൈപുണ്യ കമ്മിറ്റികള്‍ (ഡി.എസ്.സി) ശക്തിപ്പെടുത്തുന്നതിന് ഊ ന്നൽ
എട്ടുലക്ഷം അപേക്ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ പി.എം.കെ.വി.വൈ 3.0 ലക്ഷ്യമാക്കുന്നു
രാജ്യത്തെ മെച്ചപ്പെട്ട ക്രമീകര നൈപുണ്യ പരിസ്ഥിതിയിലൂടെ 1.2 കോടിയിലേറെ യുവജനങ്ങൾക്ക് പരിശീലനം നൽകി
Posted On:
15 JAN 2021 6:10PM by PIB Thiruvananthpuram
ഇന്ത്യയിലെ യുവജനങ്ങളെ അവരുടെ തൊഴില്‍ നൈപുണ്യത്തിലൂടെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ (എം.എസ്.ഡി.ഇ) മന്ത്രാലയം ഇന്ന് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ)3.0ന് തുടക്കം കുറിച്ചു. ഏകദേശം 600 ജില്ലകളില്‍ മുന്നൂറിലധികം നൈപുണ്യവികസന കോഴ്‌സുകള്‍ യുവാക്കകള്‍ക്ക് ലഭിക്കും. ഇത് നൈപുണ്യവികസനം കൂടുതല്‍ ആവശ്യാനുസരണമുള്ളതും വികേന്ദ്രീകൃത സമീപനമുള്ളതുമാക്കും.
കേന്ദ്ര എം.എസ്.ഡി.ഇ മന്ത്രി ഡോ: മഹേന്ദ്രനാഥ് പാണ്ഡേ എം.എസ്.ഡി.ഇ സഹമന്ത്രി ആദരണീയനായ ശ്രീ ആര്‍.കെ. സിംഗിനൊപ്പം ഒരു വെര്‍ച്ച്വല്‍ പരിപാടിയില്‍ വച്ച് പി.എം.കെ.വി.വൈയുടെ മൂന്നാമത്തെ പതിപ്പിന് സമാരംഭം കുറിച്ചു. പ്രാദേശിക സമ്പദ്ഘടനയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പി.എം.കെ.വി.വൈ 3.0യെ ആഗോള പ്രാദേശികതലത്തില്‍ മാറിവരുന്ന ആവശ്യകതകള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
28 സംസ്ഥാനങ്ങളില്‍/കേന്ദ്ര ഭരണപ്രദേശങ്ങളിലെ 717 ജില്ലകളില്‍ സമാരംഭം കുറിച്ച പി.എം.കെ.വി.വൈ 3.0 ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള മറ്റൊരു പടവുകൂടിയാണ്. പി.എം.കെ.വി.വൈ 3.0 കൂടുതല്‍ വികേന്ദ്രീകൃതമായ ഘടനയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ജില്ലകള്‍ എന്നിവയുടെ പിന്തുണയോടെയായിരിക്കും നടപ്പാക്കുക. നൈപുണ്യവിടവ് അഭിസംബോധനചെയ്യുന്നതിനും ജില്ലാതലത്തിലെ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലാ നൈപുണ്യ വികസന കമ്മിറ്റികള്‍ (ഡി.എസ്.സികള്‍) സംസ്ഥാന നൈപുണ്യ വികസന മിഷനുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ സുപ്രധാനമായ പങ്കുവഹിക്കും. ഭാരതത്തിന്റെ അഭിലാഷങ്ങളും തീവ്ര ഉല്‍കഷേച്ഛയും അഭിസംബോധനചെയ്യുന്നതിനായി പുതിയ പദ്ധതികള്‍ കൂടുതല്‍ പരിശീലനനേടുന്നതും പഠനകേന്ദ്രീകൃതവൃമായിരിക്കും.
നൈപുണ്യ പരിസ്ഥിതി അവലംബമാക്കുന്നതിന് പി.എം.കെ.വി.വൈ 2.0 ഉപകരണമായിരുന്നു, പി.എം.കെ.വി.വൈ 3.0 ലൂടെ ആവശ്യാനുസരണമുള്ള നൈപുണ്യ വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യവസായ 4.0 കഴിവുകള്‍ എന്നിവയിലൂടെ നൈപുണ്യവികസനത്തിന് ഒരു പുതിയമാതൃക സാദ്ധ്യമാക്കിതീര്‍ക്കും. ' ആത്മനിര്‍ഭര്‍ ഭാരതും' 'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദവും (വോക്കല്‍ ഫോര്‍ ലോക്കല്‍) വീക്ഷണമാണ് ഗവണ്‍ണെമന്റിന്റെ വളര്‍ച്ചാ അണ്ടയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങള്‍. ഇത് മനസില്‍ വച്ചുകൊണ്ട് പി.എം.കെ.വി.വൈ 3.0സംസ്ഥന, ജില്ലാ, ബ്ലോക്ക്തല ബന്ധങ്ങള്‍ വര്‍ദ്ധിപ്പിച്ച് സ്ഥാപിക്കുകയെന്നത് നേടിടെയുക്കുന്നതിനുള്ള ഒരു പുരോഗനപരമായ പടവാണ്. മുന്‍ പഠനം (പ്രയര്‍ ലേണിംഗ്-ആര്‍.പി.എല്‍) അംഗീകരിക്കുന്നതും പരിശീലനത്തിന് കേന്ദ്രീകരിച്ചതിലൂടെ പി.എം.കെ.വി.വൈ 2.0 നൈപുണ്യവികസനം വിശാലമാക്കി. പി.എം.കെ.വി.വൈ 3.0യുടെ ആവിര്‍ഭാവത്തോടെ ആധുനികകാലമേഖലകളിലേയും വ്യവസായ 4.0 ജോലികളിലേയും ചോദന-വിതരണ വിടവ് നൈപുണ്യത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രദ്ധയാണ്.
സമഗ്രമായ വളര്‍ച്ചയ്ക്കും വര്‍ദ്ധിച്ച തൊഴിലവസരത്തിനുമായി തൊഴിലധിഷ്ഠിത പരിശീലനത്തിന് ദേശീയ വിദ്യാഭ്യാസനയം ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ എം.കെ.വി.വൈ 3.0യുടെ പങ്ക് ആദ്യതലത്തില്‍ യുവജനങ്ങള്‍ക്ക് വ്യവസായവുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ഉപയോഗിക്കുന്നതിനായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതായി.
'' പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പ്രധാനമന്ത്രിയുടെ വീക്ഷണങ്ങള്‍ ജില്ലാതലത്തില്‍ നൈപുണ്യപരിസ്ഥിതി കൂട്ടികൊണ്ടുമാത്രമേ നേടിയെടുക്കാന്‍ കഴിയുകയുള്ളു. ഒരു യുവജനരാജ്യം എന്ന നിലയില്‍ ഇന്ത്യയെ ലോകത്തിന്റെ തന്നെ നൈപുണ്യതലസ്ഥാനമാക്കി മാറ്റുന്നതിനുള്ള അവസരങ്ങള്‍ നമ്മള്‍ സമാരംഭിക്കണം. പരിശീലനത്തിന് താഴേനിന്നും മുകളിലേക്കുള്ള സമീപനം എടുക്കുന്നതിലൂടെ എം.കെ.വി.വൈ 3.0 പ്രാദേശികതലത്തില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന തൊഴിലുകള്‍ കണ്ടെത്തുകയും യുവാക്കളെ വൈദഗ്ധ്യമുള്ളവരാക്കുകയും അവരെ ഈ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും'' കേന്ദ്ര നൈപുണ്യവികസനവും സംരംഭകത്വവും മന്ത്രി ഡോ: മഹേന്ദ്ര നാഥ് പാണ്ഡേ പറഞ്ഞു.
''ഈ പദ്ധതിക്ക് കീഴിലുള്ള പരിശീലനത്തിന്റെ മാര്‍ഗ്ഗദര്‍ശകത്വത്തിനും നിരീക്ഷണത്തിലും ജില്ലാ ഭരണകൂടത്തിന്റെയും എം.പിമാരുടെയും പങ്കാളിത്തം വര്‍ദ്ധിക്കുന്നത് കുടുതല്‍ പ്രാദേശിക ബന്ധം കൊണ്ടുവരും. മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങള്‍ കുടുതല്‍ ലഭ്യമായവരെ നല്‍കുകയെന്ന തരത്തില്‍ എം.കെ.വി.വൈ 3.0 സംസ്ഥനങ്ങള്‍ തമ്മില്‍ കുടുതല്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
'' നൈപുണ്യവല്‍ക്കരണം എന്നത് ഒരു ലക്ഷ്യമല്ല, എന്നാല്‍ അത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് അനിവാര്യമായ മുന്നുപാധിയാണ്. ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനവും അവിടെ നിന്ന് ലോകത്തിന്റെ വ്യവസായതലസ്ഥാനനവും ആക്കണമെങ്കില്‍ നമ്മള്‍ അതിവേഗത്തിലും വളരെ വലിയ തോതിലും നമ്മള്‍ സഞ്ചരിക്കേണ്ടത് അനിവാര്യമാണ്'' കേന്ദ്ര ഊര്‍ജ്ജ, നവീന പുനരുപയോഗ ഊര്‍ജ്ജമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയും എം.എസ്.ഡി.ഇയുടെ സഹമന്ത്രിയുമായ ശ്രീ ആര്‍.കെ. സിംഗ് പറഞ്ഞു.
സമാരംഭം കുറിച്ച ചടങ്ങില്‍ ലോക്‌സഭയിലെ വിവിധ അംഗങ്ങളും ആറു സംസ്ഥാനങ്ങളിലെ നൈപുണ്യവികസന മന്ത്രിമാരും സംബന്ധിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ്, മദ്ധ്യപ്രദേശിലെ സത്‌ന, ഒഡീഷയിലെ മീത്താപൂര്‍, ബദര്‍പൂര്‍, കട്ടക്ക്, ദക്ഷിണ ഡല്‍ഹി എന്നിവിടങ്ങളിലെ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രകളില്‍ (പി.എം.കെ.കെ.എസ്) നിന്നുള്ള ഉദ്യോഗാര്‍ത്ഥികളും മന്ത്രിമാരുമായി സംവദിക്കുകയും നൈപുണ്യവികസനം എങ്ങനെ അവരുടെ ജീവിതത്തെ അവരുടെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിന്റെ അടുത്തേയ്ക്ക് എത്തിച്ചുവെന്നുമുള്ള പ്രചോദിതമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു സ്വതന്ത്രമായ ചര്‍ച്ചയില്‍ തങ്ങളുടെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശീലനം നടത്തേണ്ട അധിക കോഴ്‌സുകളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സംസാരിച്ചു.
പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ സഹായിക്കുന്ന അധികകോഴ്‌സുകള്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കും പി.എം.കെ.കെ കേന്ദ്ര തലവന്മാര്‍ക്കും രണ്ടുമന്ത്രിമാരും ഉറപ്പുനല്‍കി. എം.പിമാരും പി.എം.കെ.കെ കേന്ദ്രങ്ങളും വ്യവസായത്തിന്റെ ആവശ്യത്തിനായി പ്രാദേശിക പ്രതിഭകളുടെ പൂള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പി.എം.കെ.വി.വൈ 1.0നും 2.0നും പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദത്തിനും എം.എസ്.ഡി.ഇയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ആവര്‍ത്തനവിഷയങ്ങളായി ഉയര്‍ന്നുവന്നു.
ആദരണീയനായ കേന്ദ്ര എം.എസ്.ഡി.ഇ മന്ത്രി ഡോ: മഹേന്ദ്ര നാഥ് പാണ്ഡേ, കേന്ദ്ര ഊര്‍ജ്ജ, നവീന പുനരുപയോഗ ഊര്‍ജ്ജമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയും എം.എസ്.ഡി.ഇയുടെ സഹമന്ത്രിയുമായ ശ്രീ ആര്‍.കെ. സിംഗ്, എം.എസ്.ഡി.ഇ സെക്രട്ടറി ശ്രി പ്രവീണ്‍ കുമാര്‍, എം.എസ്.ഡി.ഇ അഡീഷണല്‍ സെക്രട്ടറി ശ്രീ അതുല്‍ കുമാര്‍ തിവാരി, ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി) സി.ഇ.ഒയും എം.ഡിയുമായ ഡോ: മനീഷ് കുമാര്‍, എന്‍.എസ്.ഡി.സി ചെയര്‍മാന്‍ ശ്രീ എം.എം. നായിക് എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ചടങ്ങിനെ അനുഗ്രഹിച്ചു. എല്‍.ആന്റ് ടി ഗ്രൂപ്പ് ചെയര്‍മാനും ചെറുതായി പരിപാടിയെ അഭിസംബോധന ചെയ്തു. നൈപുണ്യ പരിസ്ഥിതി വര്‍ദ്ധിപ്പിക്കുന്നതിന് എന്‍.എസ്.ഡി.സി നടത്തുന്ന പ്രയത്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും എല്‍.ആന്റ് ടി. സ്‌കില്‍ ട്രെയിനിംഗ് അക്കാദമി മുംബൈയില്‍ സമാരംഭിക്കുന്നത് പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള എട്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ അംഗങ്ങള്‍ ഡോ: മഹേന്ദ്ര നാഥ് പാണ്ഡേയും ശ്രീ ആര്‍.കെ. സിംഗുമായി ആശയവിനിമയം നടത്തുകയും തങ്ങളുടെ സംസ്ഥാനങ്ങളിലെ നൈപുണ്യവികസന പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയൂം പി.എം.കെ.വി.വൈയുടെ മൂന്നാംഘട്ടത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. അതിന് പുറമെ ഗുജറാത്ത്, ഒഡീഷ, അസ്സം, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നി സംസ്ഥാനങ്ങളിലെ നൈപുണ്യവികസന മന്ത്രിമാര്‍ പരിപാടിക്ക് തങ്ങളുടെ ശുഭാംശസകളും നേര്‍ന്നു.
(Release ID: 1689006)
Visitor Counter : 415
Read this release in:
English
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Urdu
,
Marathi
,
Gujarati
,
Odia
,
Tamil
,
Kannada