രാസവസ്തു, രാസവളം മന്ത്രാലയം
ഈ സാമ്പത്തിക വർഷം ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ 484 കോടി രൂപയുടെ വിൽപ്പന
Posted On:
14 JAN 2021 3:27PM by PIB Thiruvananthpuram
2020-2021 സാമ്പത്തിക വർഷത്തിൽ (2021 ജനുവരി 12 വരെ) രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള 7064 പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ 484 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനം വർധനയുള്ള ഈ കണക്കനുസരിച്ച്, രാജ്യത്തെ പൗരന്മാർക്ക് ഏകദേശം 3000 കോടി രൂപ ലാഭിക്കാനായി. കേന്ദ്ര രാസവസ്തു-രാസവള മന്ത്രി ശ്രീ സദാനന്ദ ഗൗഡയാണ് ഇന്ന് കർണാടകയിൽ ഇക്കാര്യം അറിയിച്ചത്.
2019-2020 സാമ്പത്തിക വർഷത്തിൽ ജൻ ഔഷധി കേന്ദ്രങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് അനുവദിച്ച ഗ്രാന്റ് 35.51 കോടി രൂപയാണ്. പൗരന്മാർക്ക് ലാഭിക്കാനായത് 2600 കോടി രൂപയുമാണ്. അങ്ങനെ, ഗവൺമെന്റ് ചെലവഴിക്കുന്ന ഓരോ രൂപയും പൗരന്മാർക്ക് 74 രൂപ ലാഭിക്കാൻ വഴിയൊരുക്കി.
ഇതുവരെ 10 കോടിയിലധികം ജൻ ഔഷധി “സുവിധ” സാനിറ്ററി പാഡുകൾ (ഒന്നിന്റെ വില ഒരു രൂപ) വിറ്റു.
***
(Release ID: 1688580)
Visitor Counter : 225
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Tamil
,
Telugu
,
Kannada