ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ദേശീയ പോളിയോ പ്രതിരോധ ദിനം ഈ മാസം 31 ലേക്ക് മാറ്റി ; തുള്ളിമരുന്ന് വിതരണം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Posted On:
14 JAN 2021 12:10PM by PIB Thiruvananthpuram
ഈ മാസം 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പോളിയോ പ്രതിരോധ ദിനം 31 ലേക്ക് (2021 ജനുവരി 31, ഞായറാഴ്ച) പുനഃക്രമീകരിച്ചു. 30-ാം തീയതി (2021 ജനുവരി 30 ശനിയാഴ്ച) രാഷ്ട്രപതി ഭവനില്‍ ഏതാനും കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിക്കൊണ്ട് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ദേശീയ പ്രതിരോധ ദിനം ഉദ്ഘാടനം ചെയ്യും.
രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിന്‌റെ വിതരണോദ്ഘാടനം ഈ മാസം 16 ന് ശനിയാഴ്ച നടത്തുന്നതിനാലാണ് പോളിയോ തുള്ളിമരുന്ന് വിതരണം പുനഃക്രമീകരിച്ചത്.
***
(Release ID: 1688487)
Visitor Counter : 334
Read this release in:
Odia
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Tamil
,
Telugu