രാജ്യരക്ഷാ മന്ത്രാലയം

വെറ്ററൻസ് ഡേ, ജനുവരി 14, 2021

Posted On: 13 JAN 2021 4:41PM by PIB Thiruvananthpuram



ഇന്ത്യൻ കരസേന 2021 ജനുവരി 14 വെറ്ററൻസ് ഡേ ആയി ആഘോഷിക്കുന്നു. ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ്, ഫീൽഡ് മാർഷൽ കെ എം കരിയപ്പ നൽകിയ സേവനങ്ങളുടെ ബഹുമാനാർത്ഥം,1953 ൽ അദ്ദേഹം വിരമിച്ച  ദിവസമാണ് (ജനുവരി 14) വെറ്ററൻസ് ഡേ ആയി ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യത്തെ വിവിധ സേന കേന്ദ്രങ്ങളിൽ, ധീര രക്തസാക്ഷിത്വം വരിച്ച സൈനികരുടെ സ്മരണയ്ക്കായി പുഷ്പചക്രം അർപ്പിക്കൽ, രാജ്യത്തിനായി നിസ്വാർത്ഥ സേവനം നൽകിയ മുതിർന്ന ധീര സൈനികരുടെ സംഗമം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ബംഗളൂരു വ്യോമ താവളത്തിൽ നടക്കുന്ന വെറ്ററൻസ് മീറ്റിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ്സിംഗ്, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവർ പങ്കെടുക്കും.

ഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുക. ഇതിനെ തുടർന്ന് നടക്കുന്ന വെറ്ററൻസ് മീറ്റിൽ മൂന്ന് സേനാ മേധാവിമാരും പങ്കെടുക്കും.


(Release ID: 1688468) Visitor Counter : 202