രാജ്യരക്ഷാ മന്ത്രാലയം

അടൽ തുരങ്കത്തെ പറ്റിയുള്ള വെബിനാർ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

Posted On: 11 JAN 2021 4:18PM by PIB Thiruvananthpuram

 

 

ഐഐടി, എൻഐടി, മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അടൽ തുരങ്കത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുഭവസമ്പത്ത് പകർന്നു നൽകുന്നതിനായി ബോർഡർ റോഡ് ഓർഗനൈസേഷൻ ഇന്ന് (ജനുവരി 11) വെബിനാർ സംഘടിപ്പിച്ചു.

 

കോവിഡ് പ്രതിസന്ധി കാലത്ത് നിരവധി സാങ്കേതിക ബുദ്ധിമുട്ടുകൾ മറികടന്ന്, എൻജിനീയറിങ് വിസ്മയം സാധ്യമാക്കിയ ബി ആർ യിലെ എൻജിനീയർമാരെ, വെബ്ബിനാർ ഉദ്ഘാടനം ചെയ്ത രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

 

സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലുള്ള, ലോകത്തിലെതന്നെ ഏറ്റവും വലിയ തുരങ്കത്തിന്റെ, നിർമ്മാണ വേളയിൽ നേരിട്ട വെല്ലുവിളികളുടെയും, അനുഭവങ്ങളുടെയുംസംക്ഷിപ്ത രേഖ ശ്രീ രാജ്നാഥ്സിംഗ് പ്രകാശനം ചെയ്തു.

 

2020 ഒക്ടോബർ 3 ന് അടൽ തുരങ്കം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് എൻജിനീയറിങ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ, തുരങ്കത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദേശിച്ചത്.

 

ആയിരത്തിലധികം പേർ വെബിനാറിൽ പങ്കെടുത്തു. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം. എം നരവനെ, പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ, ബി ആർ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

 


(Release ID: 1687788) Visitor Counter : 161