സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
പരിസ്ഥിതി സൗഹൃദവും വിഷം ഇല്ലാത്തതുമായ ചുവർ പെയിന്റ് കേന്ദ്രമന്ത്രി ശ്രീ ഗഡ്ഗരി നാളെ പ്രകാശനം ചെയ്യും
Posted On:
11 JAN 2021 11:44AM by PIB Thiruvananthpuram
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ(KVIC ) നിർമ്മിച്ച നൂതനവും വിഷ രഹിതവുമായ ചുവർ പെയിന്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരി നാളെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് പ്രകാശനം ചെയ്യും. ഖാദി പ്രകൃതിക് പെയിന്റ് എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഫംഗസ്,ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുന്നതിനും വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണ്.പശു ചാണകം മുഖ്യ ചേരുവയായ പെയിന്റ്, ഗന്ധ രഹിതവും, വിലകുറഞ്ഞതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ലഭിച്ച തുമാണ്.
ഡിസ്റ്റംബർ, പ്ലാസ്റ്റിക് എമൽഷൻ എന്നീ രണ്ട് രൂപങ്ങളിൽ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ജയ്പൂരിലെ കുമാരപ്പ ഹാൻഡ്മെയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് (കെ വി ഐ സി യൂണിറ്റ്) വികസിപ്പിച്ച ഈ പെയിന്റിൽ ഘന മൂലകങ്ങൾ ഇല്ല.
പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ തദ്ദേശീയ തലത്തിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും . കൂടാതെ, കർഷകർ/ഗോശാല കൾക്ക് പ്രതിവർഷം മൃഗം ഒന്നിന്, മുപ്പതിനായിരം രൂപ നിരക്കിൽ അധികവരുമാനം ലഭിക്കാനും സഹായിക്കും.
(Release ID: 1687633)
Visitor Counter : 246