ഉപരാഷ്ട്രപതിയുടെ കാര്യാലയം

സ്‌റ്റെം മേഖലകളിലെ തൊഴിലവസരങ്ങളിൽ സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ് നികത്താൻ ഉപരാഷ്ട്രപതി ആഹ്വാനംചെയ്തു

प्रविष्टि तिथि: 05 JAN 2021 1:27PM by PIB Thiruvananthpuram

 

സ്‌റ്റെം മേഖലകളിൽ ലോകത്ത് തന്നെ ഏറ്റവും അധികം വനിത ബിരുദധാരികൾ സൃഷ്ടിക്കപ്പെടുന്നത്(40%) ഇന്ത്യയിൽ ആണെങ്കിലും ഈ മേഖലയിൽ തൊഴിൽ നോക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണെന്നും (14%) അത് ഇനിയും  വർദ്ധിപ്പിക്കണമെന്നും  ഉപ രാഷ്ട്രപതി പറഞ്ഞു.
 ഐഐടിയിലെ പെൺകുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഗവൺമെന്റ് നടത്തിയ പരിശ്രമങ്ങൾ ഫലപ്രദമാണെന്നും, തൽഫലമായി 2016 ലെ എട്ടു ശതമാനത്തിൽ നിന്നും അത്  20 ശതമാനമായി ഉയർന്നതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐഐടി പോലുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.  സാങ്കേതിക കോഴ്സുകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നത് കൂടുതൽ വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യും.ഗുണമേന്മയുള്ള അടിസ്ഥാന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഇന്ത്യൻ ന്യൂട്രിനോ ഒബ്സർവേറ്ററിയുമായി ബന്ധപ്പെട്ട  ഗവേഷണങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിന്റെ  പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

***


(रिलीज़ आईडी: 1686295) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Tamil , Telugu