ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2.50 ലക്ഷമായി കുറഞ്ഞു; ആകെ രോഗബാധിതരിൽ ഇനി ചികിത്സയിലുള്ളത് 2.4 ശതമാനം പേർ മാത്രം.

ആഗോളതലത്തിൽ ഏറ്റവുമധികം പേർ രോഗമുക്തി നേടിയത് ഇന്ത്യയിൽ. ഇതുവരെ രോഗമുക്തി നേടിയത്  99 ലക്ഷത്തിലധികം പേർ

Posted On: 02 JAN 2021 11:10AM by PIB Thiruvananthpuram

 


ദൈനംദിന രോഗമുക്തരുടെ എണ്ണം, ദൈനംദിന രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടി വരുന്ന പ്രവണതയാണ് രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയാൻ കാരണമായത്.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.50 ലക്ഷമായി കുറഞ്ഞു.ഇന്നത്തെ കണക്കനുസരിച്ച് 2,50,183 പേരാണ് ഇനി ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,079 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ,22,926 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ  4,071 ന്റെ കുറവ് രേഖപ്പെടുത്താൻ ഇത് കാരണമായി


സജീവ കോവിഡ് കേസുകളിൽ 62 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീഗഡ്‌ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമാണ്.

 


കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. (ദശലക്ഷത്തിന് 101 മാത്രം). ബ്രസീൽ, റഷ്യ, ഫ്രാൻസ്, ഇറ്റലി, യു.എസ്.എ.,യു.കെ .എന്നീ രാജ്യങ്ങളിൽ ഇതേ കാലയളവിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ ഇതിൽക്കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.


ഇന്ത്യയിൽ  ആകെ ഒരു കോടിയോളം പേർ കോവിഡ് മുക്തി നേടി.രോഗമുക്തി നേടിയവരുടെ എണ്ണം   99 ലക്ഷം (99,06,387) കവിഞ്ഞു.

ഇന്നത്തെ കണക്കനുസരിച്ച്  രോഗമുക്തി നിരക്ക് 96.12 ശതമാനമായി ഉയർന്നു.രോഗമുക്തി നേടിയവരുടെ എണ്ണവും സജീവ രോഗികളുടെ എണ്ണവും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോളിത് 96,56,204 ആണ്.

പുതുതായി രോഗമുക്തി നേടിയവരിൽ 78.64 ശതമാനവും പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്.

കേരളത്തിൽ 5,111 പേർ കോവിഡിൽ നിന്ന് മുക്തി നേടിയപ്പോൾ മഹാരാഷ്ട്രയിൽ 4,279 പേർ രോഗമുക്തരായി.പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ 1,496 പേരാണ് രോഗമുക്തി നേടിയത്.

പുതിയ കേസുകളിൽ 80.56 ശതമാനം സംഭാവന ചെയ്തത് പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 4,991 കേസുകൾ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്രയിൽ ഇന്നലെ 3,524 പുതിയ കേസുകളും പശ്ചിമ ബംഗാളിൽ 1,153 കേസുകളും റിപ്പോർട്ട് ചെയ്തു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 224 മരണങ്ങളിൽ 75.45 ശതമാനവും പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ  നിന്നുമാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച്  മരണങ്ങളിൽ 26.33 ശതമാനം മഹാരാഷ്ട്രയിലാണ്.ഇവിടെ 59 മരണങ്ങളാണ്  റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ മരണസംഖ്യ 26 ആണ്. കേരളത്തിൽ 23 പേർ മരിച്ചു.



(Release ID: 1685755) Visitor Counter : 196