ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19 വാക്സിൻ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു
Posted On:
01 JAN 2021 5:14PM by PIB Thiruvananthpuram
മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നാളെ, 2021 ജനുവരി 2 ന് നടക്കുന്ന കോവിഡ്-19 വാക്സിനേഷൻ ട്രയലിനുള്ള (ഡ്രൈ റൺ) തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ വർദ്ധൻ അധ്യക്ഷത വഹിച്ചു.
രാജ്യമെമ്പാടും നടക്കുന്ന ഡ്രൈ റൺ തടസ്സ രഹിതമാക്കാൻ സംശയദൂരീകരണത്തിനുള്ള ടെലിഫോൺ ഓപ്പറേറ്റർമാരുടെ എണ്ണത്തിലെ കുറവ് പോലുള്ള കാര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. ട്രയൽ നടക്കുന്ന സ്ഥലങ്ങളിലെ പരിശോധനയ്ക്കായി ബ്ലോക്ക് തലത്തിൽ പ്രത്യേകസംഘങ്ങളും രൂപീകരിച്ചു; പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പ്രക്രിയയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ വിശദീകരിക്കുന്നതിനുമായി ജീവനക്കാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകിക്കഴിഞ്ഞു.
വാക്സിനേഷൻ നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈ റൺ നടത്തുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കി നൽകിയിരിക്കുന്ന വിശദമായ ചെക്ക്‌ലിസ്റ്റും മാർഗ്ഗനിർദ്ദേശങ്ങളും ഔദ്യോഗിക ചുമതലയുള്ള ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണ വിഭാഗത്തിലെയും, ആരോഗ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ തമ്മിൽ കൃത്യമായ സഹകരണം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. ഹർഷ വർദ്ധൻ ഊന്നിപ്പറഞ്ഞു.
***
(Release ID: 1685431)
Visitor Counter : 229