ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വാക്സിൻ നൽകുന്നതിന് തയ്യാറെടുക്കാൻ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്കുംകേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി

Posted On: 31 DEC 2020 2:33PM by PIB Thiruvananthpuram

 

 

കോവിഡ് വാക്സിൻ നൽകുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഏർപ്പെടുത്താൻ കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷണിന്റെ, നേതൃത്വത്തിൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ,എൻഎച്ച്എം -എം ഡി മാർ, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യഭരണകർത്താക്കൾ എന്നിവരുമായി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.

 

വാചക്സിൻ നല്കുന്നതിനുള്ള ഡ്രൈ റൺ 2021 ജനുവരി രണ്ടിന് (ശനിയാഴ്ച) എല്ലാസംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിൽ കുറഞ്ഞത്മൂന്ന് പ്രദേശത്തെങ്കിലും ഡ്രൈ റൺ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും കേരളവുംമറ്റു നഗരങ്ങളിൽ ആണ് ഡ്രൈ റൺ നടത്താൻ ഉദ്ദേശിക്കുന്നത്. കോ-വിൻ പോർട്ടലിന്റെ ഉപയോഗം, വാക്സിൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ എന്നിവയുണ്ടെങ്കിൽതിരിച്ചറിയുന്നതിനായാണ് ഡ്രൈ റൺ സംഘടിപ്പിച്ചിരിക്കുന്നത്.

 

ഓരോ പ്രദേശത്തും ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ, വാക്സിൻ സ്വീകരിക്കുന്നതിനുള്ള 25ആരോഗ്യപ്രവർത്തകരെ കണ്ടെത്തണം. ഇവരുടെ വിവരങ്ങൾ കോ-വിൻ പോർട്ടലിൽരേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ഡ്രൈ റണ്ണുമായി ബന്ധപ്പെട്ടവിശദാംശങ്ങൾ സംസ്ഥാനങ്ങളിലെ കർമസമിതി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കാനുംനിർദേശമുണ്ട്.


(Release ID: 1685195) Visitor Counter : 273