പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി.എച്ച്.ടി.സി -ഇന്ത്യാ പദ്ധതിക്ക് കീഴില്‍ ലൈറ്റ്ഹൗസ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ജനുവരി ഒന്നിന് തറക്കല്ലിടും

Posted On: 30 DEC 2020 7:42PM by PIB Thiruvananthpuram

ഗ്ലോബല്‍ ഹൗസിംഗ് ടെക്‌നോളജി ചലഞ്ച് ഇന്ത്യാ (ജി.എച്ച്.ടി.സി-ഇന്ത്യാ)ക്ക് കീഴില്‍ ആറു സംസ്ഥാനങ്ങളില്‍ അങ്ങോളമിങ്ങോളം ലൈറ്റ് ഹൗസ് പദ്ധതികള്‍ക്ക് (എല്‍.എച്ച്.പി) 2021 ജനുവരി ഒന്ന് രാവിലെ 11 മണിക്ക് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി തറക്കല്ലിടും. അഫോര്‍ഡബിള്‍ സസ്‌റ്റൈയിനബിള്‍ ഹൗസിംഗ് ആക്‌സിലറേറ്റേഴ്‌സ്-ഇന്ത്യ(ആഷാ-ഇന്ത്യ)ക്ക് കീഴിലുള്ള വിജയികളെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി ആവാസ് യോജന-നഗരം (പി.എം.എ.വൈ-യു) മിഷന്‍ മികച്ച രീതിയില്‍ നടപ്പാക്കിയവര്‍ക്കുള്ള വാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.
 

പരിപാടിയില്‍ വച്ച് നവരിതിഹ് (ന്യൂ, അഫോര്‍ഡബിള്‍, വാലിഡേറ്റഡ്, റിസര്‍ച്ച് ഇന്നോവേഷന്‍, ടെക്‌നോളജീസ് ഫോര്‍ ഇന്ത്യന്‍ ഹൗസിംഗ്) എന്നപേരിലുള്ള നൂതനാശയ നിര്‍മ്മാണ സാങ്കേതികവിദ്യയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ജി.എച്ച്.ടി.സി-ഇന്ത്യയിലൂടെ കണ്ടെത്തിയ 54 നൂതനാശയ ഭവനനിര്‍മ്മാണ സാങ്കേതികവിദ്യകളുടെ ഒരു സംക്ഷിപ്തരൂപവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും ത്രിപുര, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരും ചടങ്ങളില്‍ സന്നിഹിതരായിരിക്കും.

 

***



(Release ID: 1685095) Visitor Counter : 167