സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) സമ്പ്രദായത്തില്‍ ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബിഒടി) അടിസ്ഥാനത്തിലുള്ള വെസ്റ്റേണ്‍ ഡോക്ക് വികസനം ഉള്‍പ്പെടെ പാരദീപ് തുറമുഖത്ത് വലിയ ചരക്കുകപ്പലുകള്‍ക്കു സൗകര്യം ഒരുക്കാന്‍ ഉള്‍തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കലിനും നവീകരണത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
30 DEC 2020 3:51PM by PIB Thiruvananthpuram
പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) സമ്പ്രദായത്തില്‍ ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബിഒടി) അടിസ്ഥാനത്തിലുള്ള വെസ്റ്റേണ്‍ ഡോക്ക് വികസനം ഉള്‍പ്പെടെ, പാരദീപ് തുറമുഖത്ത് വലിയ ചരക്കുകപ്പലുകള്‍ക്കു സൗകര്യം ഒരുക്കാന്‍, ഉള്‍തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കലിനും നവീകരണത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാസമിതിയാണ് ഇതു സംബന്ധിച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
3,004.63 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബിഒടി അടിസ്ഥാനത്തില്‍ പുതിയ വെസ്റ്റേണ്‍ ഡോക്കിന്റെ വികസനവും ക്യാപിറ്റല്‍ ഡ്രെഡ്ജിങ്ങും ഇതിലുള്‍പ്പെടുന്നു. യഥാക്രമം 2,040 കോടി രൂപയും 352.13 കോടി രൂപയുമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. പൊതു പിന്തുണ പദ്ധതി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് പാരദീപ് തുറമുഖത്തിന്റെ നിക്ഷേപം 612.50 കോടി രൂപയായിരിക്കും.
12.50 എംടിപിഎ വീതമുള്ള രണ്ട് ഘട്ടങ്ങളിലായി 25 എംടിപിഎ (പ്രതിവര്‍ഷം ദശലക്ഷം ടണ്‍) ശേഷിയുള്ള, തെരഞ്ഞെടുക്കപ്പെട്ട ബിഒടി ഗുണഭോക്താക്കളാല്‍ കേപ്പ് സൈസ് കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വെസ്റ്റേണ്‍ ഡോക് ബേസിനുകളുടെ നിര്‍മാണം നിര്‍ദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നു. അനുവദിക്കുന്ന തീയതി മുതല്‍ 30 വര്‍ഷം വരെയാണ് ഇളവ്. പാരദീപ് പോര്‍ട്ട് ട്രസ്റ്റ് (കണ്‍സെഷനിങ് അതോറിറ്റി) കേപ്പ് സൈസ് കപ്പലുകള്‍ കൈകാര്യം ചെയ്യല്‍ സുഗമമാക്കുന്നതിന് ബ്രേക്ക്വാട്ടര്‍ എക്സ്റ്റന്‍ഷന്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പൊതു സഹായ പദ്ധതി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
ആനുകൂല്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ബിഒടി അടിസ്ഥാനത്തില്‍ പദ്ധതി വികസിപ്പിക്കും. എങ്കിലും, പൊതു സഹായ പദ്ധതി അടിസ്ഥാന സൗകര്യം തുറമുഖം ഒരുക്കും.
പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍, കല്‍ക്കരി, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഇറക്കുമതിയുടെ ആവശ്യകതയും ലോഹത്തരികള്‍, പൂര്‍ത്തിയായ സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും ഉള്‍പ്പെടെ പാരദീപ് തുറമുഖത്തിന്റെ പരിസരങ്ങളില്‍ സ്ഥാപിച്ച നിരവധി സ്റ്റീല്‍ പ്ലാന്റുകളുടെ ആവശ്യങ്ങള്‍ക്കു പരിഹാരമാകും. (i) തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കല്‍, (ii) കല്‍ക്കരി ഇറക്കുമതി കുറഞ്ഞ വിലയ്ക്കു ലഭ്യമാകുംവിധത്തില്‍ കടല്‍ചരക്കുകള്‍ കുറയ്ക്കല്‍, (iii) തുറമുഖത്തിന്റെ പരിസരമേഖലയില്‍ വ്യാവസായിക സമ്പദ്വ്യവസ്ഥ ഉയര്‍ത്തലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകും.
(Release ID: 1684754)
Visitor Counter : 232
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada