റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം കേന്ദ്ര സർക്കാർ ക്ഷണിച്ചു

Posted On: 29 DEC 2020 2:29PM by PIB Thiruvananthpuram

 

കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധം ആക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശിപാർശ സമർപ്പിച്ചിരുന്നു. ശുപാർശ നടപ്പാക്കാൻ പുതിയ മോഡൽ വാഹനങ്ങൾക്ക് 2021 ഏപ്രിൽ 1 വരെയും നിലവിലെ മോഡലുകൾക്ക് 2021 ജൂൺ1 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് കരടുവിജ്ഞാപനം - no. GSR 797 (E) മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 2020 ഡിസംബർ 28ന് പ്രസിദ്ധീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് 30 ദിവസത്തിനുള്ളിൽ താഴെ കാണുന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്:

comments-morth[at]gov[dot]in

****(Release ID: 1684434) Visitor Counter : 98