ആഭ്യന്തരകാര്യ മന്ത്രാലയം

മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 25 DEC 2020 12:24PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. ന്യൂഡൽഹിയിൽ, വാജ്പേയ്സ്മാരകമായ 'സദൈവ അടലി'ൽ ആണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.

Image

അടൽജിയുടെ ചിന്തകളും രാജ്യ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ ആത്മാർപ്പണവും രാജ്യ സേവനത്തിന് നമുക്ക് എന്നും പ്രചോദനം നൽകുമെന്ന് ശ്രീ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ വികസനത്തിനും സദ് ഭരണത്തിനും തുടക്കം കുറിച്ചത് അടൽ ബിഹാരി വാജ്പേയി ആണെന്ന് ശ്രീ അമിത് ഷാ സന്ദേശത്തിൽ കുറിച്ചു.

 

***


(Release ID: 1683624) Visitor Counter : 180