പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാ ജമ്മുകാശ്മീര്‍ നിവാസികൾക്കുമായുള്ള ആയുഷ്മാന്‍ ഭാരത് പി.എം-ജയ് ഷെഹത്ത് പദ്ധതിക്ക് പ്രധാനമന്ത്രി ഡിസംബര്‍ 26ന് സമാരംഭം കുറിയ്ക്കും
Posted On:
24 DEC 2020 6:13PM by PIB Thiruvananthpuram
കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ എല്ലാ നിവാസികളെയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ആയുഷ്മാന്‍ ഭാരത് പി.എം.-ജയ് ഷെഹത്തിന് ഡിസംബര്‍ 26 ഉച്ചയ്ക്ക് 12ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. എല്ലാ വ്യക്തികളേയും സമുദായങ്ങളേയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ പരിധിയില്‍ കൊണ്ടുവരികയെന്നത് ഈ പദ്ധതി ഉറപ്പാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഈ അവസരത്തില്‍ സന്നിഹിതരായിരിക്കും.
കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരെയും ഈ പദ്ധതി സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. ഓരോ വ്യക്തിക്കും നിശ്ചിത തുക ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വരെ സാമ്പത്തിക പരിരക്ഷ നല്‍കും. അധിക കുടുംബങ്ങള്‍ക്ക് പി.എം-ജയ് പ്രവര്‍ത്തന വിപുലീകരണമായി 15 ലക്ഷം രൂപ (ഏകദേശം) വരെ നല്‍കും. പി.എം-ജയ് യുമായി ഒത്തുചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രീതിയില്‍ ഈ പദ്ധതി പ്രവര്‍ത്തിക്കും. ഇതിന്റെ ഗുണഫലം രാജ്യത്ത് ആകമാനം ലഭിക്കും. പി.എം.-ജയ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴിലുള്ള സേവനം നല്‍കുകയും ചെയ്യും.
സാര്‍വത്രിക ആരോഗ പരിരക്ഷ നേടുന്നതിന്:
ആരോഗ്യ പ്രോത്സാഹനം മുതല്‍ പ്രതിരോധം, ചികിത്സ, പുനരധിവാസം, പാലിയേറ്റീവ് പരിരക്ഷ, എല്ലാവര്‍ക്കും സേവനം,ആരോഗ്യസേവനത്തിന് സ്വന്തം കീശയില്‍ നിന്ന് പണം നല്‍കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക ഉൾപ്പെടെ അവശ്യവും ഗുണനിലവാരവുമുള്ളതുമായ എല്ലാ ശ്രേണി ആരോഗ്യസേവനവും ഉറപ്പുവരുത്തുന്നതാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ. ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ രണ്ടു തൂണുകളായ ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും കൊണ്ട് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്.
***
(Release ID: 1683422)
Visitor Counter : 237
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada