ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു: ആകെ രോഗികളുടെ മൂന്ന് ശതമാനത്തിൽ താഴെ (2.89 ലക്ഷം) മാത്രം പേർ നിലവിൽ ചികിത്സയിൽ

Posted On: 23 DEC 2020 10:45AM by PIB Thiruvananthpuram

രാജ്യത്ത് ഇന്ന് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2,89,240 ആയി കുറഞ്ഞു. ആകെ രോഗികളുടെ എണ്ണത്തിന്റെ 2.86 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളവർ. 26 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പതിനായിരത്തിൽ താഴെ പേർ മാത്രം ചികിത്സയിൽ.

 

http://static.pib.gov.in/WriteReadData/userfiles/image/image0015GF1.jpg

കഴിഞ്ഞ 24 മണിക്കൂറിൽ 23,950 പേർക്ക് പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. അതേസമയം, ഇതേ കാലയളവിൽ 26,895 പേർ രോഗമുക്തരായി.

 

http://static.pib.gov.in/WriteReadData/userfiles/image/image002FVAU.jpg

ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോട് (16,42,68,721) അടുക്കുന്നു. പ്രതിദിനം ഒരു ദശലക്ഷം പരിശോധനകൾ എന്ന പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിൽ 10,98,164 സാംപിളുകൾ പരിശോധിച്ചു.  രാജ്യത്തെ കോവിഡ് പരിശോധന ശേഷി 15 ലക്ഷം കവിഞ്ഞു. രാജ്യമെമ്പാടും 2,276 പരിശോധന കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്.

ദേശീയതലത്തിൽ ദശലക്ഷം പേരിലെ പരിശോധന 1,19,035 ആയി. 23 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

http://static.pib.gov.in/WriteReadData/userfiles/image/image003GRE3.jpg

http://static.pib.gov.in/WriteReadData/userfiles/image/image004ACU4.jpg

http://static.pib.gov.in/WriteReadData/userfiles/image/image005LICE.jpg

http://static.pib.gov.in/WriteReadData/userfiles/image/image0069LGU.jpg

 

ആകെ രോഗമുക്തരുടെ എണ്ണം 9,663,382 ആയി. രോഗമുക്തി നിരക്ക് 95.69 ശതമാനമായി വർദ്ധിച്ചു.

പുതുതായി രോഗമുക്തരായവരുടെ 75.87% വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 5057 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയില്‍ 4,122 പേരും, പശ്ചിമബംഗാളിൽ 2,270 പേരും രോഗ മുക്തരായി

http://static.pib.gov.in/WriteReadData/userfiles/image/image007JJAX.jpg

 

പുതിയ രോഗബാധിതരുടെ 77.34% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 6049 പേര്‍. മഹാരാഷ്ട്രയിൽ 3,106 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

http://static.pib.gov.in/WriteReadData/userfiles/image/image008SM80.jpg

 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 333 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.38% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് -75 പേർ. പശ്ചിമബംഗാളിൽ 38 ഉം, കേരളത്തിൽ 27 പേരും മരിച്ചു.

 

http://static.pib.gov.in/WriteReadData/userfiles/image/image0091QZL.jpg

 

***


(Release ID: 1682934) Visitor Counter : 163