പ്രധാനമന്ത്രിയുടെ ഓഫീസ്
അസോച്ചം സ്ഥാപക വാരാഘോഷം 2020 ല്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി
Posted On:
19 DEC 2020 1:57PM by PIB Thiruvananthpuram
അസോസിയേറ്റഡ് ചേംമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോച്ചം)യുടെ 2020 ലെ സ്ഥാപക വാരാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ മുഖ്യപ്രഭാഷണം നടത്തി. അസോച്ചം എന്റർപ്രൈസ് ഓഫ് ദി സെന്റിനറി അവാര്‍ഡ് പ്രധാനമന്ത്രി ടാറ്റാ ഗ്രൂപ്പ് തലവന്‍ ശ്രീ രത്തന്‍ ടാറ്റായ്ക്ക് സമ്മാനിക്കുകയും ചെയ്തു.
സദസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണപ്രക്രിയയില്‍ വ്യവസായ സമൂഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി പ്രത്യേകം അനുസ്മരിച്ചു . ഇപ്പോള്‍ ചക്രവാളത്തെ തെടുവാനുള്ള പൂര്‍ണ സ്വാതന്ത്ര്യം വ്യവസായങ്ങള്‍ക്കുണ്ട് എന്നും അതിന്റെ മുഴുവന്‍ നേട്ടങ്ങളും അവര്‍ പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്വാശ്രയ ഇന്ത്യയില്‍ വരും നാളുകളില്‍ അവരുടെ ശേഷി പൂര്‍ണമായി വിനിയോഗിക്കണം എന്നും ശ്രീ മോദി കൂട്ടി ചേര്‍ത്തു.
രാജ്യം ഇന്ന് കോടിക്കണക്കിനു യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്ന സംരംഭകര്‍ക്കും സമ്പദ് സ്രഷ്ടാക്കള്‍ക്കമൊപ്പമാണ് എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളെയും കഴിവുള്ള ചെറുപ്പക്കാരെയും കൂടുതല്‍ ഉള്‍പ്പെടുത്തി ക്കൊണ്ട്, വ്യവസായങ്ങളില്‍ നവീകരണങ്ങള്‍ വരുത്തി കൊണ്ട്, ലോകത്തില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സിലും ലാഭം പങ്കുവയ്ക്കലിലും
ഇന്നുള്ള ഏറ്റവും മികച്ച സമ്പ്രദായങ്ങള്‍ എത്രയും വേഗം നടപ്പിലാക്കി കൊണ്ട് രാജ്യത്ത് ഏറ്റവും വിദൂരമായ ഗ്രാമങ്ങളിലെ സാധാരണക്കാരില്‍ വരെ ഉല്പന്നങ്ങൾ എത്തുന്നു എന്ന് വ്യവസായങ്ങള്‍ ഉറപ്പുവരുത്തണം.
ഇന്ത്യന്‍ വ്യവസായത്തില്‍ ഗവേഷണ വികസനത്തിനായി വളരെ തുഛമായ നിക്ഷേപം മാത്രമെ നടക്കുന്നുള്ളു എന്നു പ്രധാനമന്ത്രി വിലപിച്ചു. അമേരിക്കന്‍ വ്യവസായത്തിലെ ഗവേഷണത്തിനും വികസനത്തിനുമായി സ്വകാര്യ മേഖലയുടെ നിക്ഷേപം 70 ശതമാനമാണ് എന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു. അതിനാല്‍ ഗവേഷണത്തിനും വികസനം എന്നിവ കൂടാതെ കൃഷി, പ്രതിരോധം, ബഹിരാകാശം, ഊര്‍ജ്ജം, നിര്‍മ്മാണം, ഔഷധ നിര്‍മ്മാണം, ഗതാഗത മേഖല എന്നിവയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യന്‍ വ്യവസായികളെ അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ ഇന്ത്യ, അതിന്റെ ശക്തിയില്‍, അതിന്റെ വിഭവങ്ങളില്‍, വിശ്വാസമര്‍പ്പിച്ചു കൊണ്ട്, ആത്മനിര്‍ഭർ ഭാരതിലേയ്ക്ക് മുന്നേറുകയാണ് എന്നു പ്രധാനമന്ത്രി സൂചിപ്പിച്ചു. ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രധാന ഊന്നല്‍ ഉത്പാദനത്തിലാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമ പരിഷ്‌കരണങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കി വരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശരിയായ ചുറ്റുപാടുകള്‍, പ്രോത്സാഹനങ്ങള്‍, നയപരിഷ്‌കാരങ്ങള്‍ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ നല്കുവാന്‍ ഗവണ്‍മെന്റിനു സാധിക്കും. എന്നാല്‍ വ്യവസായ പങ്കാളികളാണ് ഈ പിന്തുണയെ വിജയിപ്പിക്കേണ്ടത്. സ്വാശ്രയ ഇന്ത്യ എന്ന സ്വപ്‌നത്തിന് അതിന് ആവശ്യമായ മാറ്റങ്ങള്‍ നിയമത്തിലും ചട്ടങ്ങളിലും വരുത്തുവാനും രാജ്യം പ്രതിജ്ഞാബദ്ധമാണ്.
***
(Release ID: 1682364)
Visitor Counter : 188
Read this release in:
Odia
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada