പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ഐ.എസ്.എഫ് 2000 പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും

Posted On: 20 DEC 2020 6:38PM by PIB Thiruvananthpuram
ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐ.ഐ.എസ്.എഫ്) 2020ല്‍ ഡിസംബര്‍ 22 വൈകിട്ട് 4.30ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധനും ആ അവസരത്തില്‍ സംബന്ധിക്കും.
 
ഐ.ഐ.എസ്.എഫിനെക്കുറിച്ച്:
 
സമൂഹത്തില്‍ ശാസ്ത്ര മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഭൂമിശാസ്ത്ര മന്ത്രാലയവും വിജ്ഞാനഭാരതിയുമായി ചേര്‍ന്നാണ് ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ എന്ന ആശയത്തിന് മൂര്‍ത്തരൂപം നല്‍കുകയും 2015ല്‍ അതിന് ആരംഭം കുറിയ്ക്കുകയും ചെയ്തു. ഐ.ഐ.എസ്.എഫ് ശാസ്ത്ര-സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഘോഷമാണ്. പൊതുജനങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പിക്കുകയും ശാസ്ത്രത്തിന്റെ ആനന്ദം ആഘോഷിക്കുകയും ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും എഞ്ചിനീയറിംഗിനും ഗണിതത്തിനും (എസ്.ടി.ഇ.എം) ജീവിതം മെച്ചപ്പെടുത്താനായി പ്രശ്‌നപരിഹാരങ്ങള്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് കാണിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ശാസ്ത്ര അറിവ്, സൃഷ്ടിപരത, വിമര്‍ശനാത്മകചിന്ത, പ്രശ്‌നപരിഹാരം, കൂട്ടായ പ്രവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ ഊന്നിക്കൊണ്ട് യുവത്വത്തിനെ 21-ാം നൂറ്റാണ്ടിന്റെ വൈദഗ്ധ്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. യുവത്വത്തെ ശാസ്ത്ര പഠനത്തിനും ആ മേഖലകളിലെ പ്രവര്‍ത്തനത്തിനും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ദീര്‍ഘകാല ലഷ്യം.
 
***


(Release ID: 1682327) Visitor Counter : 195