യുവജനകാര്യ, കായിക മന്ത്രാലയം

ഫിറ്റ് ഇന്ത്യ സൈക്ലത്തോണിന് മികച്ച പ്രതികരണം

प्रविष्टि तिथि: 20 DEC 2020 10:59AM by PIB Thiruvananthpuram

ഫിറ്റ് ഇന്ത്യ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പിന് രാജ്യമെമ്പാടും മികച്ച സ്വീകരണം ലഭിക്കുന്നു. 2020 ഡിസംബർ ഏഴിന് കേന്ദ്ര കായിക വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജു ആണ് സമൂഹമാധ്യമം വഴി, സൈക്ലത്തോൺ ഉദ്ഘാടനം ചെയ്തത്. ഡിസംബർ 15 വരെ, 12,69,695 പേർ പരിപാടിയിൽ പങ്കെടുക്കുകയും, 57,51,874 കിലോമീറ്റർ സൈക്ലിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഇതിൽ നെഹ്റു യുവ കേന്ദ്ര സംഘട്ടനിൽ നിന്നുള്ള 3,11,458 പേരും, നാഷണൽ സർവീസ് സ്കീമിൽ നിന്നുള്ള 4,14,354 പേരും, മറ്റുള്ള 5,43,883 പേരും ഉൾപ്പെടുന്നു. സൈക്ലത്തോണിന് സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. സാധാരണക്കാർക്ക് പുറമേ താരങ്ങളും തങ്ങളുടെ സൈക്കിളിങ് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു.

 

2020 ഡിസംബർ 31 വരെയാണ് പരിപാടി. ഫിറ്റ് ഇന്ത്യ വെബ്സൈറ്റിൽ (https://fitindia.gov.in/fit-india-cyclothon-2020/) രജിസ്റ്റർ ചെയ്തതിനു ശേഷം, താല്പര്യമുള്ളവർക്ക് അവർക്കിഷ്ടമുള്ള ദീർഘദൂരം സൈക്ലിങ് നടത്താം. സമൂഹമാധ്യമത്തിൽ @FitIndiaOff ടാഗ് ചെയ്ത്, ചിത്രങ്ങളും വീഡിയോയും അപ്‌ലോഡ് ചെയ്യുകയും, #FitIndiaCyclothon, #NewIndiaFitIndia എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും വേണം.

 

***


(रिलीज़ आईडी: 1682226) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Punjabi , English , Urdu , हिन्दी , Marathi , Manipuri , Bengali , Tamil , Telugu , Kannada