റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

എത്തനോൾ മിശ്രിത ഗ്യാസോലിൻ (E20) ഇന്ധനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചു

Posted On: 18 DEC 2020 4:51PM by PIB Thiruvananthpuram

20% എത്തനോൾ കലർത്തിയ ഗ്യാസോലിൻ (E20) ഇന്ധനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് കരട് വിജ്ഞാപനം (GSR 757 (E), 11-12-2020) പുറപ്പെടുവിച്ചു.

 

E20 അധിഷ്ഠിത വാഹനങ്ങളുടെ ഉപയോഗത്തിന് വിജ്ഞാപനം കാരണമാകും. കാർബൺ ഡൈഓക്സൈഡ്, ഹൈഡ്രോകാർബണുകൾ എന്നിവയുടെ ബഹിർഗമനം കുറയ്ക്കുന്നതിനും സഹായിക്കും. എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വിദേശ നാണ്യം സംരക്ഷിക്കുന്നതിനും ഊർജ്ജ സുരക്ഷയ്ക്കും പുതിയ ഇന്ധനം സഹായിക്കും.

 

***(Release ID: 1682145) Visitor Counter : 6