ജൽ ശക്തി മന്ത്രാലയം
ജൽശക്തി മന്ത്രാലയത്തിന്റെ ദേശീയ ജല അവാർഡുകൾ -2020ന് എൻട്രികൾ ക്ഷണിച്ചു
Posted On:
09 DEC 2020 4:21PM by PIB Thiruvananthpuram
ജലവിഭവ നിര്‍വഹണ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ജൽശക്തി മന്ത്രാലയം 2020 ലെ ദേശീയജല അവാർഡിനുള്ള എൻട്രികൾ താഴെപ്പറയുന്ന 11 വിഭാഗങ്ങളിലായി ക്ഷണിച്ചു:
1) മികച്ച സംസ്ഥാനം
2) മികച്ച ജില്ല (അഞ്ച് മേഖലകളിലായി 2 അവാർഡുകൾ– ആകെ 10 അവാർഡുകൾ)
3) മികച്ച ഗ്രാമപഞ്ചായത്ത് (അഞ്ച് മേഖലകളിലായി 3 അവാർഡുകൾ; ആകെ 15 അവാർഡുകൾ)
4) മികച്ച നഗര പ്രാദേശിക ഭരണകൂടം
5) മികച്ച മാധ്യമം (അച്ചടി, ഇലക്ട്രോണിക്)
6) മികച്ച സ്‌കൂൾ
7) മികച്ച കാമ്പസ് പരിപാലനമുള്ള സ്ഥാപനം/ആർഡബ്ല്യുഎ/ മത സംഘടന
8) മികച്ച വ്യവസായം
9) മികച്ച സന്നദ്ധസംഘടന
10) മികച്ച ജലപരിപാലന അസോസിയേഷൻ
11) മികച്ച സിഎസ്‌ആർ പ്രവർത്തനമുള്ള വ്യവസായം
മികച്ച ജില്ല, മികച്ച ഗ്രാമപഞ്ചായത്തുകൾ എന്ന വിഭാഗത്തിലെ അവാർഡുകൾ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക് കിഴക്ക് എന്നിങ്ങനെ പ്രത്യേകമായി നൽകും.
11 വിഭാഗങ്ങളിലായി ആകെ 52 അവാർഡുകൾ നൽകും. മികച്ച സംസ്ഥാന, മികച്ച ജില്ലാ അവാർഡുകൾക്ക് പുറമേ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 2 ലക്ഷം രൂപയും 1.5 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും 9 വിഭാഗങ്ങളിലായി നൽകും.
എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഫെബ്രുവരി 10 ആണ്. അപേക്ഷകൾ https://mygov.in പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കിൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലേക്ക് (സിജിഡബ്ല്യുബി) nationalwaterawards[at]gmail[dot]com. എന്ന ഇ മെയിൽ വഴിയോ അയയ്ക്കണം. ഓൺലൈൻ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
****
(Release ID: 1679434)
Visitor Counter : 170