മന്ത്രിസഭ

അരുണാചൽ പ്രദേശിലും ആസാമിലെ രണ്ട് ജില്ലകളിലും മൊബൈൽ കവറേജ് നൽകുന്നതിനുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് സ്‌കീമിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 09 DEC 2020 3:44PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ, അരുണാചൽ പ്രദേശിലും ആസാമിലെ കാർബി ൻഗ്ലോങ്, ദിമാ ഹസാഓ ജില്ലകളിലും മൊബൈൽ കവറേജ് നൽകുന്നതിനായി വടക്ക്കിഴക്കൻ മേഖലയ്ക്കായുള്ള (എൻഇആർ‌) സമഗ്ര ടെലികോം വികസന പദ്ധതി (സിടിഡിപി)ക്കു കീഴിലുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് (യുഎസ്ഒഎഫ്) അനുമതി നൽകി.

പരിധിയിലില്ലാത്ത 2374 ഗ്രാമങ്ങൾക്ക് (അരുണാചൽ പ്രദേശിൽ 1683 ഉം ആസാമിലെ രണ്ട് ജില്ലകളിൽ 691 ഉം) മൊബൈൽ കവറേജ് എത്തിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. അഞ്ച് വർഷത്തേക്കുള്ള പ്രവർത്തനച്ചെലവ് ഉൾപ്പെടെ ഏകദേശം 2,029 കോടി രൂപയാണ് വകയിരുത്തുന്നത്.

 

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. 2022 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കും.

****(Release ID: 1679402) Visitor Counter : 3