മന്ത്രിസഭ
ആരോഗ്യ, ഔഷധ മേഖലകളിൽ ഇന്ത്യയും സുരിനാമും തമ്മിലുള്ള ധാരണ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
09 DEC 2020 3:49PM by PIB Thiruvananthpuram
ആരോഗ്യ, ഔഷധ മേഖലകളിൽ സഹകരിക്കുന്നതിന് ഇന്ത്യയും, സുരിനാം ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംയുക്ത പദ്ധതികളിലൂടെയും ആരോഗ്യരംഗത്തെ സാങ്കേതികവിദ്യാ വികസനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ ഉള്ള സഹകരണം, വർധിപ്പിക്കുന്നതിനു ഈ ധാരണ പത്രം സഹായിക്കും. പൊതു ആരോഗ്യ സമ്പ്രദായത്തിലെ വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിലൂടെ യും, പ്രധാന മേഖലകളിലെ ഗവേഷണ വികസന പ്രവർത്തനങ്ങളിലൂടെയും ആത്മ നിർഭർ ഭാരത് പദ്ധതിക്ക് ഈ ധാരണ പത്രം സഹായിക്കും.
പ്രധാന പ്രത്യേകതകൾ:
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന സഹകരണ മേഖലകൾ:
1. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ,മറ്റ് ആരോഗ്യ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് വേണ്ട പരിശീലനവും പരസ്പര കൈമാറ്റവും.
2. മനുഷ്യ വിഭവശേഷി വികസനവും ആരോഗ്യ സംവിധാനങ്ങളുടെ രൂപീകരണവും.
3.ആരോഗ്യമേഖലയിലുള്ളവർക്ക് ഹ്രസ്വകാല പരിശീലനം.
4. ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിയന്ത്രണവും വിവര കൈമാറ്റവും.
5.ഔഷധ മേഖലയിലെ വ്യാപാര വികസന അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ.
6. ജനറിക് മരുന്നുകളുടെയും മറ്റ് അവശ്യ മരുന്നുകളുടെയും സംഭരണവും, മരുന്നു വിതരണത്തിനുള്ള സഹായവും.
7. ആരോഗ്യ ഉപകരണങ്ങളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും സംഭരണം
8. പുകയില നിയന്ത്രണം, മാനസികാരോഗ്യ പ്രവർത്തനങ്ങളുടെ പ്രോത്സാഹനം,വിഷാദരോഗത്തെ നേരത്തെ കണ്ടെത്തി ചികിത്സിക്കൽ, ഡിജിറ്റൽ ആരോഗ്യം, ടെലിമെഡിസിൻ തുടങ്ങി ഇരുരാജ്യങ്ങൾക്കും താല്പര്യവും പരസ്പരം തീരുമാനിച്ച വിഷയങ്ങളിൽ സഹകരണവും എന്നിവയാണ് ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
***
(Release ID: 1679396)
Visitor Counter : 257
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada