PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 04.12.2020

Posted On: 04 DEC 2020 5:40PM by PIB Thiruvananthpuram

ഇതുവരെ: 

ഇന്ത്യയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ 4.35% ആയി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 

42,916 പേര്‍ കോവിഡ് രോഗമുക്തരായി

ദശലക്ഷത്തിലെ രോഗബാധിതരില്‍ ഇന്ത്യയിലാണ് ഇപ്പോഴും ഏറ്റവും കുറവു രോഗബാധിതര്‍ (6,936). പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറവാണ്. 

രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നു. 

കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വ കക്ഷി യോഗം നടത്തി. മൂന്ന് തദ്ദേശീയ വാക്‌സീനുകള്‍ അടക്കം എട്ട് സാധ്യത വാക്‌സീനുകള്‍ ഇന്ത്യയില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി 


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

ഇന്ത്യയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ 4.35% ആയി കുറഞ്ഞു: ഇന്ത്യയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ കഴിഞ്ഞ ദിവസത്തെ 4.44 ശതമാനത്തില്‍ നിന്ന് ഇന്ന് 4.35 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 7 ദിവസമായി പ്രതിദിന രോഗമുക്തര്‍ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് നിലവില്‍ 4,16,082 ആയി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678219

 

കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വ കക്ഷി യോഗം നടത്തി: മൂന്ന് തദ്ദേശീയ വാക്‌സീനുകള്‍ അടക്കം എട്ട് സാധ്യത വാക്‌സീനുകള്‍ ഇന്ത്യയില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678303

 

സര്‍വ കക്ഷി യോഗത്തിന്റെ സമാപനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678278

 

അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ ഐ കെ ഗുജ്റാളിന്റെ സ്മരണയ്ക്കായി ഉപരാഷ്ട്രപതി അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി: മുൻ പ്രധാനമന്ത്രി ശ്രീ ഐ കെ ഗുജ്റാളിന്റെ സ്മരണാർഥമുള്ള തപാൽ സ്റ്റാമ്പ് വെർച്വലായി പുറത്തിറക്കി ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന് ആദരമർപ്പിച്ചു.

വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1678260

 

 

***



(Release ID: 1678340) Visitor Counter : 138