പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി

Posted On: 02 DEC 2020 8:11PM by PIB Thiruvananthpuram

ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശയവിനിമയം നടത്തി.
 

'' ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജിയുമായി സംസാരിച്ചു. കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സാദ്ധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു

 

***



(Release ID: 1678187) Visitor Counter : 129