ധനകാര്യ മന്ത്രാലയം

സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുക ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധച്ചെലവ് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ അഞ്ചാമത് അവലോകന യോഗം ചേർന്നു

Posted On: 27 NOV 2020 3:26PM by PIB Thiruvananthpuram



സാമ്പത്തിക വർഷത്തെ മൂലധനച്ചെലവ് (കാപെക്സ്) അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ , ഊര്ജ്ജ, ഖനി, ആണവോർജ്ജ വകുപ്പ് സെക്രട്ടറിമാരുമായും 10 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ മേധാവിമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളുടെ പരമ്പരയിൽ അഞ്ചാമത്തേതാണിത്.

2020-21
ലെ കാപെക്സ് ലക്ഷ്യമായ 61,483 കോടി രൂപയുടെ 39.4%, അതായത് 24,227 കോടി രൂപയാണ് , 2020 നവംബർ 23 വരെ ചെലവഴിച്ചത്.

കാപെക്സ്, സാമ്പത്തിക വളർച്ചയുടെ നിർണായക ഘടകമാണെന്നും, 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിൽ മൂലധനച്ചെലവ് ഉയർത്തേണ്ടത് സുപ്രധാനമാണെന്നും, കേന്ദ്ര പൊതുമേഖല സ്ഥാപങ്ങളുടെ പ്രകടനം അവലോകനം ചെയ്തുകൊണ്ട് ശ്രീമതി സീതാരാമൻ പറഞ്ഞു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും, 2020-21 വർഷത്തിൽ ലഭ്യമായ മൂലധന വിഹിതം കൃത്യമായും അനുവദിച്ച സമയപരിധിക്കുള്ളിലും ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധനമന്ത്രി കേന്ദ്ര പൊതുമഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു.

കാപെക്സ് ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിനുള്ള തടസ്സങ്ങൾ പരിഹരിക്കാനും ശ്രീമതി നിർമ്മല സീതാരാമൻ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.


****


(Release ID: 1676493) Visitor Counter : 276