പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡീഗോ മറഡോണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 26 NOV 2020 9:50AM by PIB Thiruvananthpuram

ഡീഗോ മറഡോണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. 


"ആഗോളതലത്തിൽ ജനപ്രീതിനേടിയ ഒരു ഫുട്ബോൾ മാന്ത്രികൻ ആയിരുന്നു ഡീഗോ മറഡോണ.തൻറെ കരിയറിലുടനീളം ഫുട്ബോൾ മൈതാനത്തെ മികച്ച കായിക നിമിഷങ്ങൾ അദ്ദേഹം സമ്മാനിച്ചു. അദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം നമ്മെ എല്ലാവരെയും ദുഃഖിപ്പിച്ചു. അദ്ദേഹത്തിൻറെ ആത്മാവിന് ശാന്തി ലഭിക്കട്ടെ", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***


( റിലീസ് ഐ.ഡി: 1675966) സന്ദര്‍ശക കൗണ്ടര്‍ : 176