പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 20 നേതാക്കളുടെ 15-ാമത് ഉച്ചകോടി

Posted On: 22 NOV 2020 11:26PM by PIB Thiruvananthpuram

1 സൗദി അറേബ്യ 2020 നവംബര്‍ 21-22 തീയതികളില്‍ വിളിച്ചുചേര്‍ത്ത 15-ാമത് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ജി 20 ഉച്ചകോടിയുടെ രണ്ടാമത്തെ ദിവസത്തെ അജണ്ട ശ്രദ്ധകേന്ദ്രീകരിച്ചത് സംശ്ലേഷിത, സുസ്ഥിര, പ്രതിരോധശേഷിയുള്ള ഭാവി നിര്‍മ്മിക്കുകയെന്ന യോഗത്തിലും ഗ്രഹത്തെ സംരക്ഷിക്കുകയെന്ന അതിന്റെ ചുവടുപിടിച്ച് നടന്ന മറ്റൊരു പരിപാടിയിലുമായിരുന്നു.

2. കോവിഡാനന്തര ലോകത്തില്‍ സംശ്ലേഷിതവും പ്രതിരോധശേഷിയും സുസ്ഥിരവുമായ വീണ്ടെടുക്കലിനാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ അടിവരയിട്ടത്. കാര്യക്ഷമമായ ആഗോള ഭരണസംവിധാന അനിവാര്യവും സ്വഭാവത്തിന്റെയും ഭരണക്രമത്തിന്റെയും ബഹുമുഖ സ്ഥാപനങ്ങളുടെ നടപടിക്രമത്തിലൂടെയുമുള്ള പരിഷ്‌കൃതമായ ബഹുമുഖത്വവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

3. ' ആരെയും പിന്നിലുപേക്ഷിക്കരുത്' എന്ന ലക്ഷ്യം വയ്ക്കുന്ന സുസ്ഥിരവികസനത്തിന് വേണ്ടിയുള്ള 2030ലെ അജണ്ടയുടെ പ്രാധാന്യത്തിനും അദ്ദേഹം വീണ്ടും അടിവരയിട്ടു. പങ്കാളിത്തപരമായ സംശ്ലേഷിത വികസന പരിശ്രമത്തിനായി മുന്നോട്ടുപോകുന്നതിനുള്ള തന്ത്രമായ 'പരിഷ്‌ക്കരണം-പ്രകടനം-പരിവര്‍ത്തനം' എന്ന തത്വം തന്നെയാണ് ഇന്ത്യയും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

4. കോവിഡ്-19 മഹാമാരി മൂലമുണ്ടായ മാറിയ സാഹചര്യത്തില്‍, ''സ്വാശ്രയ ഇന്ത്യ' എന്ന മുന്‍കൈ ഇന്ത്യ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വീക്ഷണത്തിനെ പിന്തുടര്‍ന്ന്, മത്സരാധിഷ്ഠിതം ആശ്രയത്വം എന്നിവയിധിഷ്ഠിതമായി ഇന്ത്യ ആഗോള സമ്പദ്ഘടനയുടെയും ആഗോള വിതരണ ശൃംഖലയുടെയും ഏറ്റവും ആശ്രയിക്കാവുന്ന തൂണായി മാറും. ആഗോളതലത്തില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ, ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മ എന്നിവ സ്ഥാപിക്കുന്നതിനുള്ള മുന്‍കൈകളും ഇന്ത്യ ഏറ്റെടുക്കും.

5. ഇതിന് അനുബന്ധമായ ' ഗ്രഹത്തെ സംരക്ഷിക്കുക' എന്ന പരിപാടിയില്‍ റെക്കാര്‍ഡ് ചെയ്ത സന്ദേശത്തില്‍ വിസ്തൃതവും, സമഗ്രവും, സംയോജിതവുമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ അനിവാര്യതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യ പാരീസ് കരാര്‍ ലക്ഷ്യങ്ങള്‍ നേടുന്നുവെന്ന് മാത്രമല്ല, അത് കടന്നുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുമായി ഐക്യത്തോടെ ജീവിക്കുകയെന്ന പാരമ്പര്യ ധാര്‍മ്മിതകയില്‍ പ്രചോദിതമാണ് ഇന്ത്യയെന്നും അതുകൊണ്ട് കാര്‍ബണ്‍, കാലാവസ്ഥ പ്രതിരോധ വികസന സമീപനമാണ് സ്വീകരിക്കുന്നതെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. മാനവികതയുടെ അഭിവൃദ്ധിക്കായി, ഓരോ വ്യക്തികളും അഭിവൃദ്ധിപ്പെടണമെന്നും ഉല്‍പ്പാദനത്തിനുള്ള ഘടകമായി മാത്രം നമ്മള്‍ തൊഴിലിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. അത്തരം സമീപനങ്ങളാണ് ഗ്രഹത്തിനെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

6. വിജയകരമായി റിയാദ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയ്ക്ക് നന്ദി പ്രകാശിപ്പിച്ച പ്രധാനമന്ത്രി, 2021ല്‍ ജി 20ന്റെ ആദ്ധ്യക്ഷ്യം ഏറ്റെടുക്കുന്ന ഇറ്റലിയെ സ്വാഗതം ചെയ്യുകയും ചെയ്തു. 2022ല്‍ ജി 20ന്റെ ആദ്ധ്യക്ഷ്യം ഇന്തോനേഷ്യ വഹിക്കുമെന്നും 2023ല്‍ ഇന്ത്യയും 2024ല്‍ ബ്രസീലിനുമായിരിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
 

7. ഇന്നതെ വെല്ലുവിളികള്‍ മറികടക്കുന്നതിനും എല്ലാ ജനങ്ങളേയും ശാക്തീകരിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ഗ്രഹത്തിനെ സംരക്ഷിക്കുന്നതിനും പുതിയ അതിരുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ഐക്യത്തോടെയും ബഹുമുഖ സഹകരണത്തോടെയുമുള്ള ആഗോള പ്രവര്‍ത്തനത്തിന് വേണ്ടി ജി 20 ഉച്ചകോടിക്ക് ശേഷം ജി 20 നേതാക്കള്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ ആഹ്വാനം ചെയ്തു

 

***(Release ID: 1675317) Visitor Counter : 2