ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു
Posted On:
19 NOV 2020 3:08PM by PIB Thiruvananthpuram
ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഉന്നതതല സംഘത്തെ നിയോഗിച്ചു. ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും, മരണത്തിലും വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തോട് ചേർന്ന സമീപ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.
ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലെറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഹരിയാന സന്ദർശിക്കുന്നത്.നീതി ആയോഗ്( ആരോഗ്യം) അംഗം ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനും,എൻ. സി. ഡി. സി ഡയറക്ടർ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും സന്ദർശിക്കും. മണിപ്പൂരിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ്,അഡീഷണൽ ഡി ഡി ജി, ഡോ.എൽ. സ്വസ്തി ചരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിക്കുന്നത്.
കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ സംഘം സന്ദർശനം നടത്തും. നിരീക്ഷണം, പരിശോധന, വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ, രോഗം സ്ഥിരീകരിച്ചവർക്കുള്ള ചികിത്സ തുടങ്ങി, സംസ്ഥാന ഗവൺമെന്റുകളുടെ കോവിഡ് പ്രതിരോധനടപടികൾക്ക് ആവശ്യമായ പിന്തുണയും സഹായവും കേന്ദ്രസംഘം നൽകും.
****
(Release ID: 1674057)
Visitor Counter : 187