ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുന്നത് തുടരുന്നു
നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5 ശതമാനത്തില്‍ താഴെ
प्रविष्टि तिथि:
19 NOV 2020 11:30AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,576 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 48,493 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 2917 പേരുടെ കുറവുണ്ടാകാന്‍ ഇതിടയാക്കി.
കഴിഞ്ഞ 47 ദിവസമായി പ്രതിദിന രോഗമുക്തര്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.


രാജ്യത്ത് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ 5 ശതമാനത്തിനു താഴെയാണ്. നിലവില്‍ 4,43,303 പേരാണ് ചികിത്സയിലുള്ളത്. അതായത് ആകെ രോഗബാധിതരുടെ 4.95%.

അവസാന 24 മണിക്കൂറിനിടെയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഉണ്ടാകുന്നതോടെ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 83,83,602 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 79,40,299 ആയി.
പുതുതായി രോഗമുക്തരായവരുടെ 77.27 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തിലാണ് കൂടുതല്‍ പേര്‍-7,066 . ഡല്‍ഹിയില്‍ 6,901 പേരും മഹാരാഷ്ട്രയില്‍ 6608 പേരും രോഗമുക്തരായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 77.28 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,486 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6,419 പേര്‍ക്കും മഹാരാഷ്ട്രയില്‍ 5,011 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 585 കോവിഡ് മരണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 79.49 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 22.39% വും ഡല്‍ഹിയിലാണ്(131 മരണങ്ങള്‍) മഹാരാഷ്ട്രയില്‍ 100 ഉം പശ്ചിമ ബംഗാളില്‍ 54 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

****
(रिलीज़ आईडी: 1673975)
आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada