PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 17.11.2020

प्रविष्टि तिथि: 17 NOV 2020 5:57PM by PIB Thiruvananthpuram

ഇതുവരെ: 

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,163 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണം ദിവസേനയുള്ള രോഗബാധിതരേക്കാള്‍ കൂടുതലാകുന്ന പ്രവണതയും തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  40,791 പേരാണ് കോവിഡ് രോഗമുക്തരായത്.

രാജ്യത്തെ ആകെ രോഗമുക്തര്‍ 82,90,370 ആണ്.

രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ നടത്തിയ ആകെ പരിശോധനകള്‍ 12,65,42,907 ആണ്.

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തോളം: കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് പ്രതിദിനം ഏകദേശം 30,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,163 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിനം 50,000 ല്‍ താഴെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673386

 

ഡബ്യുഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ 147-ാമത് സെഷന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673393

 

വോക്കൽ ഫോർ ലോക്കലിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മീയാചാര്യന്മാർ ഏറ്റെടുത്തു: വോക്കൽ ഫോർ ലോക്കൽ' (പ്രാദേശികമായതിനു വേണ്ടി ശബ്ദിക്കാനുള്ള ) സന്ദേശത്തിന് പരമാവധി പ്രചാരണം നൽകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്  രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാരുടെ മികച്ച പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ 'സന്ത്‌  സമാജ്' ഉത്സാഹപൂർവ്വം സ്വീകരിച്ചു. പൊതുപ്രതിബദ്ധതയോടെ''വോക്കൽ ഫോർ  ലോക്കൽ' ആശയത്തിന്റെ  പ്രചാരണത്തിനും  അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673413

 

വെര്‍ച്വല്‍ ബ്രിക്‌സ് ഉച്ചകോടി 2020ലെ പ്രധാനമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673482

 

 

സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ വിതരണത്തെ കുറിച്ചുള്ള കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ വിശദീകരണം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673484

 

ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673259

 

ട്രൈബ്‌സ് ഇന്ത്യ ഉത്പന്നങ്ങളുടെ ശ്രേണി വിപുലമാക്കി ട്രൈഫെഡ്

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673190

 

 

 

 

***


(रिलीज़ आईडी: 1673490) आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Telugu