പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇതിഹാസ ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 15 NOV 2020 3:25PM by PIB Thiruvananthpuram


ഇതിഹാസ ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 


"ശ്രീ. സൗമിത്ര ചാറ്റർജിയുടെ നിര്യാണം ലോക സിനിമയ്ക്കും ഇന്ത്യയുടെയും ബംഗാളിന്റെയും സംസ്കാരിക ജീവിതത്തിനും കനത്ത  നഷ്ടമാണ്. തൻറെ സൃഷ്ടികളിലൂടെ അദ്ദേഹം ബംഗാളി ഭാവുകത്വങ്ങൾ, വികാരങ്ങൾ, ധർമ്മ ചിന്തകൾ എന്നിവയുടെ മൂർത്തീഭാവമായി. അദ്ദേഹത്തിൻറെ വിയോഗം വേദനിപ്പിക്കുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിനും ആരാധകർക്കും അനുശോചനങ്ങൾ. ഓം ശാന്തി", പ്രധാനമന്ത്രി പറഞ്ഞു

 

***


(रिलीज़ आईडी: 1673032) आगंतुक पटल : 139
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada