PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 10 NOV 2020 6:04PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 10.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

 

  •  രാജ്യത്ത് പ്രതിദിനം 40,000ല്‍ താഴെ രോഗബാധിതര്‍
  • കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 38,073 പേര്‍ക്ക്
  •   തുടര്‍ച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തര്‍ ദിനംപ്രതിയുള്ള പുതിയ രോഗബാധിതരേക്കാള്‍ അധികം; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 42,033 പേര്‍
  • ഇന്ത്യയിലെ രോഗബാധിതര്‍ 5.88% ആണ്
  •  രോഗമുക്തി നിരക്ക് 92.64% ആയി ഉയര്‍ന്നു
  • ഇന്നുവരെ ആകെ രോഗമുക്തി നേടിയത് 79,59,406 പേര്‍

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍

Image

 

ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണനിരക്കും കുറയുന്നു
കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 38,073 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെ ആകുന്നത്. ഇത് 38ആം ദിവസവും രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 42,033 പേരാണ് രോഗ മുക്തരായത്. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,05,265 ആയി കുറഞ്ഞു. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണത്തിന്‍റെ 5.88 ശതമാനം മാത്രമാണിത്. രോഗമുക്തി നിരക്കും ക്രമേണ വര്‍ദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 74,54,141 ആണ്.
രോഗമുക്തി നേടിയവരില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ 7,014 കേസുകളുമായി ഡല്‍ഹിയാണ് മുന്നില്‍. കേരളത്തിലെ 5,983 പേര്‍ക്കും, പശ്ചിമ ബംഗാളിലെ 4,396 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ഭേദമായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍  72 ശതമാനവും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 5,983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 3,907. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചിമബംഗാള്‍ ആണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണം 3593 ഉം, മഹാരാഷ്ട്രയുടേത് 3,277 ഉം ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 448 മരണം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് മരണസംഖ്യ 500ല്‍ താഴെയാകുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1671679

 

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടി 2020-ല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1671727

 

പ്രധാനമന്ത്രി നവംബര്‍ 12ന് ജെഎന്‍യു കാമ്പസില്‍ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദന്‍റെ പൂര്‍ണ്ണ കായ പ്രതിമ വ്യാഴാഴ്ച (നവംബര്‍ 12ന്) വൈകുന്നേരം 6.30ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും. സ്വാമി വിവേകാനന്ദന്‍റെ ചിന്തകളും ദൗത്യവും ഇന്നും രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്നും പ്രചോദിപ്പിക്കുന്ന ഈ മഹദ് വ്യക്തിത്വത്തെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു. സ്വാമി വിവേകാനന്ദന്‍റെ ആശയങ്ങള്‍ സ്വാമി ജിയുടെ ജീവിതകാലത്തില്‍ ഉള്ളതുപോലെ, ഇപ്പോഴും പ്രസക്തമാണെന്ന് പ്രധാനമന്ത്രി എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതും രാജ്യത്തെ ശാരീരികമായും മാനസികമായും ആത്മീയമായും ശക്തിപ്പെടുത്തുന്നുവെന്നും ഇത് രാജ്യത്തിന്‍റെ ആഗോളതലത്തിലുള്ള പ്രതിച്ഛായ ഉയര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അഭിവൃദ്ധിയും ശക്തിയും അതിന്‍റെ ജനങ്ങളിലാണ്. അതിനാല്‍ എല്ലാവരേയും ശാക്തീകരിക്കുന്നതിലൂടെ മാത്രമേ, സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിനാകൂ.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleasePage.aspx?PRID=1671696

 

ബ്രിക്സ് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ഒന്നാം യോഗത്തില്‍ പങ്കെടുത്ത് ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍
റഷ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1671481

 

മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ വീണ്ടും ജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായി ദേശീയ മ്യൂസിയം സന്ദര്‍ശിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍
കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവ തുറന്നു പ്രവര്‍ത്തിക്കുന്നത്. ക്രമീകരണങ്ങളില്‍ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleseDetail.aspx?PRID=1671482

 

മുഖ്താര്‍ അബ്ബാസ് നഖ്വി പീതംപുരയിലെ ദില്ലിഹാത്തില്‍ ഹുനാര്‍ഹാത്ത് ഉദ്ഘാടനം ചെയ്യും
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഏകദേശം 7 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹുനാര്‍ഹാത് പുനരാരംഭിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1671662

 

മഹാമാരിക്കാലത്ത് ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എയ്ഡുകളും വാഗ്ദാനം ചെയ്ത് സ്റ്റാര്‍ട്ടപ്പുകള്‍
കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ (ജിഎസ്ടി) പിന്തുണയുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1671687

 

ശ്രീ നരേന്ദ്ര സിംഗ് തോമറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി 29 പദ്ധതികള്‍ അംഗീകരിച്ചു
പദ്ധതികള്‍ 15,000 കോടി തൊഴിലവസരം സൃഷ്ടിക്കുകയും രണ്ടു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1671471

 

***



(Release ID: 1671789) Visitor Counter : 144