പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നവംബര്‍ 12ന് ജെഎന്‍യു കാമ്പസില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

प्रविष्टि तिथि: 10 NOV 2020 12:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദന്റെ പൂർണ്ണ കായ പ്രതിമ വ്യാഴാഴ്ച (നവംബര്‍ 12ന്) വൈകുന്നേരം 6.30ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.

സ്വാമി വിവേകാനന്ദന്റെ ചിന്തകളും ദൗത്യവും ഇന്നും രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്നും പ്രചോദിപ്പിക്കുന്ന ഈ മഹദ് വ്യക്തിത്വത്തെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ സ്വാമി ജിയുടെ ജീവിതകാലത്തില്‍ ഉള്ളതുപോലെ, ഇപ്പോഴും പ്രസക്തമാണെന്ന് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതും രാജ്യത്തെ ശാരീരികമായും മാനസികമായും ആത്മീയമായും ശക്തിപ്പെടുത്തുന്നുവെന്നും ഇത് രാജ്യത്തിന്റെ ആഗോളതലത്തിലുള്ള പ്രതിച്ഛായ ഉയര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അഭിവൃദ്ധിയും ശക്തിയും അതിന്റെ ജനങ്ങളിലാണ്. അതിനാല്‍ എല്ലാവരേയും ശാക്തീകരിക്കുന്നതിലൂടെ മാത്രമേ, സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിനാകൂ.

 

***


(रिलीज़ आईडी: 1671696) आगंतुक पटल : 240
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Kannada , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu