പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 09 NOV 2020 5:21PM by PIB Thiruvananthpuram

ഫാദര്‍ വാലെസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
 
''ഫാദര്‍ വാലെസ് ഏവര്‍ക്കും  പ്രിയങ്കരനായിരുന്നു, പ്രത്യേകിച്ച് ഗുജറാത്തില്‍. ഗണിതശാസ്ത്രം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. സാമൂഹ്യസേവനത്തിലും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ'' - പ്രധാനമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1671465) आगंतुक पटल : 162
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada