പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

എൽ.എൻ.ജി. ഇന്ധനത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് ഉപയോക്താക്കളിൽ അവബോധം സൃഷ്ടിക്കാൻ വ്യാപക പ്രചാരണം സംഘടിപ്പിക്കണമെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ ആഹ്വാനം ചെയ്തു

Posted On: 06 NOV 2020 2:24PM by PIB Thiruvananthpuram

എൽ.‌എൻ‌.ജി. ഇന്ധനത്തിന്റെ (ദ്രവീകൃത പ്രകൃതി വാതകം) ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെയും ഉപയോക്താക്കളെയും ബോധവാന്മാരാക്കുന്നതിനായി വ്യാപക പ്രചാരണം സംഘടിപ്പിക്കാൻ കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, മേഖലയിലെ വിവിധ പങ്കാളികളോട് ആവശ്യപ്പെട്ടു. എൽ.‌എൻ.‌ജി. ഭാവിയുടെ ഇന്ധനമാണെന്നും അതിന്റെ കുറഞ്ഞ ചെലവിനെക്കുറിച്ചും മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ചുള്ള നേട്ടങ്ങളെക്കുറിച്ചും വ്യാപക പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഗതാഗത ഇന്ധനമായി എൽ‌.എൻ‌.ജി” എന്ന വിഷയത്തിൽ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എൽ‌.എൻ.‌ജി.യുടെ കുറഞ്ഞ ചെലവ് വൻകിട ഉപഭോക്താക്കളെ ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വളരെ ഉയർന്ന തോതിൽ എൽ‌.എൻ.‌ജി. ലഭ്യമാണെന്നും ശ്രീ പ്രധാൻ വ്യക്തമാക്കി. എൽ.‌എൻ‌.ജി.യെ ജനപ്രിയ ഇന്ധനമാക്കി മാറ്റാനുള്ള അവസരം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എൽ.‌എൻ‌.ജി.യുടെ ഉപയോഗം കൊണ്ടുള്ള പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടം എടുത്തുപറയേണ്ടതാണ്.

 

***



(Release ID: 1670714) Visitor Counter : 136