ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ അഞ്ച് ആഴ്ചയായി തുടർച്ചയായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ

Posted On: 06 NOV 2020 11:19AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് അൻപതിനായിരത്തിൽ താഴെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ കോവിഡ് മുക്തരായവരുടെ എണ്ണം 54,000ൽ അധികമാണ്.

 

54,157 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ഭേദമായി ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയത്. അതേസമയം 47,638 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

WhatsApp Image 2020-11-06 at 10.25.01 AM (1).jpeg

 

5,20,773 പേർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധ ഉള്ളത്. ആകെ രോഗം സ്വീകരിച്ചവരുടെ എണ്ണത്തിന്റെ 6.19 ശതമാനമാണിത്.

WhatsApp Image 2020-11-06 at 10.30.16 AM.jpeg

WhatsApp Image 2020-11-06 at 10.25.00 AM (1).jpeg

 

ആകെ രോഗമുക്തരായവരുടെ എണ്ണം, 7,765,966 ആയി. ചികിത്സയിൽ ഉള്ളവരുടെയും രോഗം ഭേദമായവരുടെയും എണ്ണത്തിലുള്ള അന്തരം 72.5 ലക്ഷമാണ് (72,45,193). ദേശീയ രോഗമുക്തി നിരക്ക് വർദ്ധിച്ച് 92.32% ആയി.

 

 പുതുതായി രോഗമുക്തി നേടിയവർ 80 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11,000ത്തോളം പേർ രോഗമുക്തരായി.

WhatsApp Image 2020-11-06 at 10.25.00 AM.jpeg

 

പുതുതായി രോഗം സ്ഥിരികരിക്കുന്നവരിൽ 79 ശതമാനവും 10 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 

WhatsApp Image 2020-10-18 at 10.02.39 AM.jpeg

 

കഴിഞ്ഞ 24 മണിക്കൂറിൽ 670 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. മരണസംഖ്യയുടെ 38 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ് (256 മരണങ്ങൾ). ഡൽഹിയിൽ 66 പേരാണ് കോവിഡ് ബാധിച്ഛ് മരിച്ചത്.

WhatsApp Image 2020-11-06 at 10.24.59 AM.jpeg

 

***



(Release ID: 1670601) Visitor Counter : 163