PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 05 NOV 2020 5:49PM by PIB Thiruvananthpuram

തീയതി: 05.11.2020

Released at 1900 Hrs

Coat of arms of India PNG images free download

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 രാജ്യത്ത്  കോവിഡ്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം, തുടർച്ചയായ ഏഴാം ദിവസവും  ആറ് ലക്ഷത്തിൽ താഴെ തുടരുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 5,27,962 പേർ

 27 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നത് ഇരുപതിനായിരത്തിൽ താഴെ രോഗികൾ മാത്രം

 ദേശീയ രോഗമുക്തി നിരക്ക് 92.20 ശതമാനമായി ഉയർന്നു

 കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 55,331 പേർ. പുതിയതായി 50,210 പേർക്ക് രോഗം സ്ഥിരീകരിച്ചു

  വർഷാവസാനത്തോടെ  ദേശീയ തലസ്ഥാനത്തെ കോവിഡ് നിർമാർജനം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻ ആന്തോളൻ നടപ്പാക്കണമെന്ന് ഡൽഹി ഭരണകൂടത്തോട് ഡോ. ഹർഷവർദ്ധൻ

 രാജ്യത്തെ മ്യൂസിയമുകൾ, ആർട്ട് ഗാലറികൾ പ്രദർശനശാലകൾ എന്നിവയുടെ പ്രവർത്തനം പുനരാരംഭിക്കുന്ന വേളയിൽ കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച പ്രവർത്തന ചട്ടങ്ങൾ പുറത്തിറങ്ങി

 

#Unite2FightCorona

#IndiaFightsCorona

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

Image

കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നത് തുടരുന്നു. 27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്ചികിത്സയിലുള്ളത് 20,000ല്താഴെപ്പേര്മാത്രം.
ചികിത്സയിലുള്ളവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളില്

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം, കുറഞ്ഞ നിലയില്തുടരുന്നു. തുടര്ച്ചയായ ഏഴാം ദിവസവും 6 ലക്ഷത്തില്താഴെ രോഗബാധിതരാണ് രാജ്യത്തുള്ളത്. നിലവില്ഇത് 5,27,962 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 6.31% മാത്രമാണ് ചികിത്സയിലുള്ളത്.
27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്ചികിത്സയിലുള്ളത് 20,000ല്താഴെപ്പേര്മാത്രമാണ്.

രാജ്യത്തു ചികിത്സയിലുള്ളവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്ര, കേരളം, ഡല്ഹി, പശ്ചിമ ബംഗാള്എന്നിവിടങ്ങളിലാണ് 51 ശതമാനത്തിലധികം രോഗബാധിതര്‍.


ആകെ രോഗമുക്തരുടെ എണ്ണം 7,711,809 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 72 ലക്ഷത്തോടടുക്കുന്നു. (71,83,847). ദേശീയ രോഗമുക്തി നിരക്ക് 92.20 ശതമാനമായി ഉയര്ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55,331 പേര്കോവിഡ് രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചത് 50,210 പേര്ക്കാണ്.

പുതുതായി രോഗമുക്തരായവരില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്ര, കേരളം, കര്ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് അധികവും. പുതുതായി രോഗമുക്തരായവരില്‍ 45 ശതമാനത്തിലധികവും ഈ പ്രദേശങ്ങളിലാണ്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 50,210 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 8,000 ത്തിലധികം പേര്ക്കാണ് കേരളത്തില്കോവിഡ് രോഗം സ്ഥിരീകരിച്ചത്.. ഡല്ഹിയില്‍ 6,000 പേര്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 704 കോവിഡ് മരണങ്ങള്രേഖപ്പെടുത്തി. 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് പുതിയ മരണങ്ങളില്‍ 80 ശതമാനവും. മരണങ്ങളില്‍ 42 ശതമാനവും മഹാരാഷ്ട്രയിലാണ് (300 മരണം).

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1670307

 

വർഷാവസാനത്തോടെ രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ ആന്തോളൻ  നടപ്പാക്കണമെന്ന്  ഡൽഹി ഭരണകൂടത്തോട് ഡോ. ഹർഷവർദ്ധനൻ

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1670366

 

കർണാടകയിൽ കോവിഡ്  വ്യാപനം തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളും തയ്യാറെടുപ്പുകളും ഡോ. ഹർഷവർദ്ധൻ വിലയിരുത്തി

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1670183

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് (05 - 07 നവംബർ 2020) അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ആതിഥ്യമരുളും.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1670205

 

രാജ്യത്തെ മ്യൂസിയമുകൾ, ആർട്ട് ഗ്യാലറികൾ, പ്രദർശനശാലകൾ  എന്നിവയുടെ പ്രവർത്തന പുനരാരംഭ വേളയിൽ കോവിഡ് വ്യാപനം തടയുന്നതിന്  സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച പ്രവർത്തന ചട്ടം സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1670360

 

 

FACT CHECK

 

***


(Release ID: 1670414) Visitor Counter : 126