മന്ത്രിസഭ

ടെലികമ്മ്യൂണിക്കേഷൻ, ഐ.സി.ടി മേഖലകളിൽ ഇന്ത്യ- ബ്രിട്ടൻ സഹകരണത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

Posted On: 04 NOV 2020 3:35PM by PIB Thiruvananthpuram

ടെലികമ്യൂണിക്കേഷൻ,  വിവരവിനിമയ സാങ്കേതിക വിദ്യ (ICT) എന്നീ മേഖലകളിൽ ബ്രിട്ടനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം, യുകെയുടെ ഡിജിറ്റൽ,  കൾച്ചർ മീഡിയ ആൻഡ് സ്പോർട്സ് വകുപ്പുമായി ആണ് ധാരണാപത്രം ഒപ്പ് വെക്കുക.

വിവരവിനിമയ സാങ്കേതിക വിദ്യമേഖലയിലെ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ ധാരണപത്രം സഹായിക്കും. ബ്രക്സിറ്റി നുശേഷം ബ്രിട്ടനുമായുള്ള സഹകരണം  വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ധാരണപത്രം ലക്ഷ്യം വയ്ക്കുന്നു.

 ടെലികമ്യൂണിക്കേഷൻ/ ഐ സിറ്റി നയവും നിയന്ത്രണവും , സ്പെക്ട്രം മാനേജ്മെന്റ്, മൊബൈൽ റോമിംഗ് ഉൾപ്പെടെയുള്ള ടെലി കണക്ടിവിറ്റി സൗകര്യങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ, ഐ.സി.ടി ടെക്നിക്കൽ സ്റ്റാൻഡേർഡൈസേഷൻ, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ, വയർലെസ്സ് കമ്യൂണിക്കേഷൻ,5 ജി,  ഇന്റർനെറ്റ് ഓഫ് തിങ്സ്/ മെഷീൻ ടു മെഷീൻ, ബിഗ് ഡാറ്റ,ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക വിദ്യാ വികസന പ്രവർത്തനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ,  ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ഉപയോഗ സുരക്ഷ, ഉന്നത സാങ്കേതിക വിദ്യാരംഗത്ത് വിഭവശേഷി വികസനവും സാധ്യമായ മേഖലകളിൽ വിദഗ്ധരുടെ കൈമാറ്റവും:, ഗവേഷണ വികസന പ്രവർത്തനങ്ങൾ, നൂതന ആശയങ്ങൾ, നവ സാങ്കേതികവിദ്യകൾ എന്നിവയിലെ വിവര കൈമാറ്റം, വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് ഇരു രാജ്യങ്ങൾക്കും മറ്റ് രാജ്യങ്ങൾക്കും സഹകരിച്ച് പ്രവർത്തിക്കാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തൽ,
 ടെലികമ്മ്യൂണിക്കേഷൻ, ഐസിടി മേഖലകളിലെ പ്രതിനിധി സംഘങ്ങളുടെ സന്ദർശനം, പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ ഈ മേഖലയിലെ വ്യാപാരം, നിക്ഷേപം, സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സൗകര്യമൊരുക്കുക, കൂടാതെ ധാരണാപത്രത്തിന് പരിധിയിൽ വരുന്ന ടെലികമ്മ്യൂണിക്കേഷൻ, ഐസിടി മേഖലയിലെ മറ്റ് പ്രവർത്തനങ്ങളിലും യോജിച്ച് പ്രവർത്തിക്കാനും  ലക്ഷ്യം വയ്ക്കുന്നു.

 

***(Release ID: 1670103) Visitor Counter : 186