ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സജീവ കോവിഡ് കേസുകളുടെ എണ്ണം സ്ഥിരമായി കുറയുന്ന പ്രവണത ഇന്ത്യ നിലനിർത്തുന്നു

Posted On: 04 NOV 2020 12:47PM by PIB Thiruvananthpuram

തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് സജീവ കോവിഡ് കേസുകൾ 6 ലക്ഷത്തിൽ താഴെയാണ്. ഇന്നത്തെ കണക്കനുസരിച്ച്  ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 5,33,787 ആണ്.നിലവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 6.42% മാത്രമാണ്.ഒരു ദശലക്ഷം പേരിൽ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം, 16 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ ദേശീയ ശരാശരിയേക്കാൾ  കുറവാണ്.

WhatsApp Image 2020-11-04 at 10.22.47 AM.jpeg

76.5 ലക്ഷത്തിൽ അധികം പേർ കോവിഡ് മുക്തി നേടി (76,56,478).ദേശീയ രോഗമുക്തി നിരക്ക് 92% (92.09%) കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,357 രോഗികൾ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും  ചെയ്തു. പുതുതായി സ്ഥിരീകരിച്ച കേസുകൾ 46,253 ആണ്. 17 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

WhatsApp Image 2020-11-04 at 10.43.04 AM.jpeg

WhatsApp Image 2020-11-04 at 10.43.14 AM.jpeg

WhatsApp Image 2020-11-04 at 10.43.13 AM.jpeg

രോഗമുക്തി നേടിയവരിൽ 80 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവരാണ്. 8,000 ത്തിലധികം പേർ രോഗമുക്തി നേടിയതോടെ ഏകദിന രോഗമുക്തിയിൽ  കേരളം മുന്നിലെത്തി.7,000 ലധികം പേർ രോഗമുക്തി നേടിയ കർണാടകയാണ് തൊട്ടുപിന്നിൽ.

WhatsApp Image 2020-11-04 at 10.43.03 AM.jpeg

സ്ഥിരീകരിച്ച പുതിയ കേസുകളിൽ 76 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമാണ്.

6,000 പുതിയ കേസുകൾ വീതമുള്ള കേരളവും ദില്ലിയും ആണ് ഏകദിന സ്ഥിരീകരണത്തിൽ മുന്നിൽ. നാലായിരത്തിലധികം പുതിയ കേസുകളുമായി മഹാരാഷ്ട്ര തൊട്ടു പിന്നിലുണ്ട്.

WhatsApp Image 2020-11-04 at 10.43.01 AM.jpeg

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 514 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 80 ശതമാനവും പത്ത് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയിൽ  120 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

1.49 ശതമാനമാണ് ഇന്ത്യയിലെ  മരണനിരക്ക് .ഒരു ദശലക്ഷം പേരിൽ  ജീവൻ നഷ്ടമാകുന്നവരുടെ നിരക്ക് 21 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ ദേശീയ ശരാശരിയേക്കാൾ  കുറവാണ്.

 

WhatsApp Image 2020-11-04 at 10.43.02 AM.jpeg

രാജ്യത്തെ പരിശോധനകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇതിനോടകം ഏകദേശം 11.3 കോടി (11,29,98,959)പരിശോധനകൾ നടന്നു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,09,609 പരിശോധനകൾ നടന്നു.25  സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ പരിശോധനകളുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.

WhatsApp Image 2020-11-04 at 10.43.09 AM.jpeg

 

***



(Release ID: 1670060) Visitor Counter : 189