ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പതിമൂന്നാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ്', കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യും.

Posted On: 03 NOV 2020 1:55PM by PIB Thiruvananthpuram

കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത്, മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് ഈ മാസം ഒമ്പതിന് നടക്കും.ഓൺലൈൻ ആയി വീഡിയോ കോൺഫ്രൻസ് /വെബിനാർ  രൂപത്തിലാണ് ഒരു ദിവസം നീളുന്ന കോൺഫ്രൻസ് സംഘടിപ്പിച്ചിരിക്കുന്നത്.  'നഗര ഗതാഗത മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകൾ' എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ  ചർച്ചാവിഷയം.  കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിനും, യാത്രക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയ- അന്തർദേശീയ തലങ്ങളിൽ സ്വീകരിച്ച നവീനഗതാഗത മാതൃകകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുന്നത്.

 കേന്ദ്ര നഗര കാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും.ഗേൽ  ആർകിടെക്ട് സ്ഥാപകനും മുതിർന്ന  ഉപദേഷ്ടാവും ആയ  പ്രൊഫസർ ജാൻഗേൽ മുഖ്യപ്രഭാഷണം നടത്തും.

 

***(Release ID: 1669766) Visitor Counter : 137