രാജ്യരക്ഷാ മന്ത്രാലയം
കെനിയൻ പ്രതിരോധ സേന മേധാവി, ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ
Posted On:
02 NOV 2020 4:00PM by PIB Thiruvananthpuram
കെനിയൻ പ്രതിരോധ സേന മേധാവി, ജനറൽ റോബർട്ട് കിബോച്ചി, നവംബർ 2 മുതൽ 6 വരെ ഇന്ത്യ സന്ദർശിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ പ്രതിരോധ സേനാമേധാവി പദവി ഏറ്റെടുത്തതിനു ശേഷം ആഫ്രിക്കയ്ക്ക് പുറത്ത് അദ്ദേഹം സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഇന്ത്യ. ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ അദ്ദേഹം പ്രതിരോധമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സേനാ മേധാവികൾ, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ആഗ്ര, മഹു, ബംഗളൂരു എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
ഇന്ത്യയും കെനിയയും ഉഭയകക്ഷി ബന്ധം കൂടുതൽ വർദ്ധിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ സേനാ മേധാവിയുടെ ഇന്ത്യൻ സന്ദർശനം. 2016ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ കെനിയൻ സന്ദർശനവും തുടർന്ന് 2017 ൽ കെനിയൻ പ്രസിഡന്റ്, കെന്യാത്തയുടെ ഇന്ത്യൻ സന്ദർശനത്തിനുശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടുവരികയാണ്. പ്രതിരോധ മേഖലയിലെ വിഭവശേഷി വികസനം, ഭീകരവാദത്തിനെതിരായ പോരാട്ടം, ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന പരിപാടികൾ, ആരോഗ്യസുരക്ഷ, സൈബർ സുരക്ഷ എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്.
***
(Release ID: 1669557)
Visitor Counter : 175