ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ


85 ദിവസത്തിനുശേഷം ആദ്യമായി, ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയായി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 7.35% മാത്രം

Posted On: 30 OCT 2020 11:13AM by PIB Thiruvananthpuram

കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് മാസത്തിനിടെ (85 ദിവസം) ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയായി. ഇന്ത്യയിലിന്ന് 5.94 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റ് 6 ന് 5.95 ലക്ഷം പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 7.35% മാത്രമാണ് (5,94,386). രോഗവ്യാപനം കുറയുന്ന പ്രവണതയാണ് ഇതു കാണിക്കുന്നത്.

WhatsApp Image 2020-10-30 at 10.06.56 AM.jpeg

 
ഉയര്‍ന്ന തോതിലുള്ള രോഗമുക്തി നിരക്കും തുടരുകയാണ്. രാജ്യത്തെ ആകെ രോഗമുക്തര്‍ 73,73,375 ആണ്. ആഗോളതലത്തില്‍ ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമായി ഇന്ത്യ തുടരുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ന് ഇത് 6,778,989 ആണ്.

WhatsApp Image 2020-10-30 at 10.28.10 AM.jpeg

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,386 രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 91.15% ആയി വര്‍ധിച്ചു.

WhatsApp Image 2020-10-30 at 10.06.56 AM (1).jpeg

പുതുതായി രോഗമുക്തരായവരില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തില്‍ 8,000ത്തിലധികം പേര്‍ രോഗമുക്കതരായി. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും 7,000 ലധികം പേര്‍ വീതം രോഗമുക്തരായി.

WhatsApp Image 2020-10-30 at 10.06.54 AM.jpeg

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,648 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 7,000 ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 5,000 പേര്‍ക്കുവീതവും രോഗം സ്ഥിരീകരിച്ചു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 563 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണം (156) മഹാരാഷ്ട്രയിലാണ്. പശ്ചിമ ബംഗാളില്‍ 61 പേരും മരിച്ചു.

 

WhatsApp Image 2020-10-30 at 10.06.57 AM.jpeg

ദശലക്ഷത്തില്‍ പ്രതിദിനം 140 ടെസ്റ്റുകള്‍ എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഇന്ത്യ നടപ്പാക്കുന്നുണ്ട്. ''കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗ്ഗനിര്‍ദ്ദേശക്കുറിപ്പില്‍, സമഗ്രമായ രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചിട്ടുണ്ട്.

35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പരിശോധനകളേക്കാള്‍ അധികം നടത്തി എന്ന നേട്ടവുമുണ്ട്. ദശലക്ഷം ജനസംഖ്യയില്‍ ദേശീയതലത്തിലെ ശരാശരി പ്രതിദിന പരിശോധന 844 ആണ്. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ ഇത് 3,000 കവിയുകയും ചെയ്തു.

WhatsApp Image 2020-10-30 at 10.25.18 AM.jpeg

 

***



(Release ID: 1668799) Visitor Counter : 185