നിതി ആയോഗ്‌

സി എസ് ഐ ആർ ഒ ഓസ്ട്രേലിയയുമായി ചേർന്ന് അടൽ ഇന്നവേഷൻ മിഷൻ, ഇന്ത്യ-ഓസ്ട്രേലിയ സർക്കുലർ എക്കണോമി ഹാക്കത്തോൺ(I-ACE)  സംഘടിപ്പിക്കും

Posted On: 26 OCT 2020 5:19PM by PIB Thiruvananthpuram

 

കോമൺവെൽത്ത് ശാസ്ത്ര വ്യാവസായിക ഗവേഷണ സംഘടന (സി എസ് ഐ ആർ ഒ) യുമായി ചേർന്ന് അടൽ ഇന്നവേഷൻ മിഷൻ രണ്ടുദിവസം നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും. ഡിസംബർ 7, 8 തീയതികളിൽ നടക്കുന്ന  ഇന്ത്യ-ഓസ്ട്രേലിയ സർക്കുലർ എക്കണോമി ഹാക്കത്തോൺ പരിപാടി സർക്കുലർ സമ്പത്ത്  വ്യവസ്ഥ എന്ന വിഷയത്തെ അധികരിച്ചാണ് സംഘടിപ്പിക്കുന്നത്. 

 ഇരു രാഷ്ട്രങ്ങളിലെയും  വിദ്യാർത്ഥികൾ,  സ്റ്റാർട്ടപ്പുകൾ,  എംഎസ് എം ഇ കൾ  എന്നിവരുടെ നേതൃത്വത്തിലുള്ള  നൂതന സാങ്കേതിക വിദ്യ പരിഹാരങ്ങളുടെ വികസനത്തിന് ഹാക്കത്തോൺ  പ്രാധാന്യം നൽകും.

 ഹാക്കത്തോണിലെ പ്രധാന നാല് പ്രമേയങ്ങൾ താഴെ പറയുന്നു:


 1.  സാധനങ്ങള്‍ പാഴാകാതിരിക്കാന്‍ പാക്കിംഗ് രംഗത്ത് നൂതന ആശയങ്ങൾ

 2.ഭക്ഷ്യസാധനങ്ങൾ പാഴായി പോകാത്ത വിധത്തിൽ ഭക്ഷ്യ വിതരണ ശൃംഖലയിൽ നൂതന ആശയങ്ങൾ നടപ്പാക്കുക

3 പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കുന്നതിനായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുക

4.ഇലക്ട്രോണിക് മാലിന്യങ്ങൾ, അപൂർവ്വവും ഏറെ  ഉപയോഗപ്രദമായ ഊർജ്ജ ലോഹങ്ങളുടെ പുനചംക്രമണം


 ഓരോ രാജ്യത്തുനിന്നും ഓരോ പ്രമേയത്തിലും വിജയികളാകുന്ന രണ്ടുപേരെ  ( ഒരു വിദ്യാർത്ഥിയും ഒരു സ്റ്റാർട്ടപ്പോ,  എംഎസ്എംഇ യോ) ഡിസംബർ 11ന് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ പ്രഖ്യാപിക്കും.


 മത്സരത്തിൽ വിജയികളാകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപയും സ്റ്റാർട്ടപ്പ് കൾക്കും എംഎസ്എംഇ കൾക്കും അഞ്ച് ലക്ഷം രൂപയും  സമ്മാനമായി ലഭിക്കും. ഇവയ്ക്കുപുറമേ തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നതാണ്. ഹാക്കത്തോണിൽ വിജയിക്കുന്ന ഓസ്ട്രേലിയൻ വിദ്യാർത്ഥിക്ക് 3500 ഓസ്ട്രേലിയൻ ഡോളറും , ഓസ്ട്രേലിയൻ സ്റ്റാർട്ടപ്പുകൾ ക്കും എസ് എം ഇ കൾക്കും 9500 ഓസ്ട്രേലിയൻ ഡോളറും പുരസ്കാരമായി ലഭിക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 2020 നവംബർ ആറിനു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ താഴെക്കാണുന്ന വെബ് വിലാസത്തിൽ സമർപ്പിക്കാം.
http://aimapp2.aim.gov.in/iace/. 
**



(Release ID: 1667652) Visitor Counter : 198