ധനകാര്യ മന്ത്രാലയം

ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ട തിയതി വീണ്ടും നീട്ടി

Posted On: 24 OCT 2020 2:27PM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ  തുടര്‍ന്ന് മാര്‍ച്ച് 31 2020 ന് റിട്ടേണുകള്‍ നല്കുവാന്‍

നികുതി ദായകര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇന്ത്യ ഗവണ്‍മെന്റ് പ്രത്യേക ഓര്‍ഡിനന്‍സ് വഴി നികുതി റിട്ടേണുകള്‍ നല്കുന്നതിനു അനുവദിച്ച അധിക സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചു. ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ( റിലാക്‌സേഷന്‍ ആന്റ് അമന്‍ഡ്‌മെന്‍ഡ്  ഓഫ് സേര്‍ട്ടണ്‍ പ്രൊവിഷന്‍സ് ) ആക്ട് പ്രകാരമാണ് വീണ്ടും സമയപരിധി  ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

2020 ജൂണ്‍ 24 നാണ് 2019 -20 സാമ്പത്തിക വര്‍ഷത്തെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി  2020 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.  ഇതനുസരിച്ച്   2020 ജൂലൈ 31 -നും 2020 ഒക്ടോബര്‍ 31 നും  സമര്‍പ്പിക്കേണ്ടിയിരുന്ന റിട്ടേണുകള്‍ 2020 നവംബര്‍ 30 നു സമര്‍പ്പിച്ചാല്‍ മതി എന്ന് സാവകാശം നല്‍കിയിരുന്നു. അതിനാല്‍ നികുതി ഓഡിറ്റുകള്‍ സമര്‍പ്പിക്കാനുള്ള തിയതി 2020-ഒക്ടോബര്‍ 31 ലേയ്ക്കും ദീര്‍ഘിപ്പിച്ചിരുന്നു.

 

നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്.

 

(A) ഇതു പ്രകാരം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് നേരത്തെ നികുതി ദായകര്‍ക്ക് നല്കിയിരുന്ന 2020  നവംബര്‍ 30 എന്ന തിയതി 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു.

 

(B) വിദേശത്തു നിന്നുള്ള രേഖകള്‍ സഹിതം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടവര്ക്ക്‍ നവംബര്‍ 30 വരെ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇവരും 2021 ജനുവരി 31 നു ഉള്ളിൽ റിട്ടേണുകള്‍ സമര്‍പ്പിക്കണം.

 

(C) 2020 ജൂലൈ 31 നു നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന മറ്റു നികുതി ദായകര്‍ 2020 ഡിസംബര്‍ 31ന്  ഉള്ളിലാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.

 

അതുപോലെ‍ ആഭ്യന്തര ഇടപാടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും 2020 ഡിസംബര്‍ 31 നു സമര്‍പ്പിക്കേണ്ടതാണ്.

ഒരു ലക്ഷം വരെ സ്വയം നികുതി നിര്‍ണയിച്ച് നികുതി അടയ്‌ക്കേണ്ട ചെറുകിട ഇടത്തരം വിഭാഗത്തിലുള്ള നികുതി ദായകര്‍ക്ക് ആശ്വാസം നല്കുന്നതിനായിട്ടായിരുന്നു സമയപരിധി 2020 ജൂലൈ 31 ല്‍ നിന്ന് 2020 നവംബര്‍ 30 ലേയ്ക്കും ഓഡിറ്റ് ചെയ്യേണ്ട നികുതി  റിട്ടേണുകള്‍ക്ക് 2020 നവംബര്‍ 30 ലേയ്ക്കും ആദ്യം ദീര്‍ഘിപ്പിച്ചത്. ഇത് വീണ്ടും 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.

 

****



(Release ID: 1667400) Visitor Counter : 283