PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 23.10.2020

Posted On: 23 OCT 2020 6:10PM by PIB Thiruvananthpuram

ഇതുവരെ: 

കോവിഡ് 19: ഇന്ത്യയില്‍  രണ്ടുമാസത്തിനുശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ

24 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000-ല്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്.

10 കോടി കോവിഡ് പരിശോധനകള്‍ എന്ന നേട്ടം കടന്ന് ഇന്ത്യ; അവസാന 1 കോടി ടെസ്റ്റുകള്‍ നടത്തിയത് 9 ദിവസത്തിനുള്ളില്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 14.5 ലക്ഷം കോവിഡ് പരിശോധനകള്‍

 ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു

#Unite2FightCorona
#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19: സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ; രണ്ടുമാസത്തിനുശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ: കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രണ്ട് മാസത്തിന് ശേഷം (63 ദിവസം) ആദ്യമായി രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് ഇതിനുമുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തിന് (6,97,330) താഴെയായിരുന്നത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 6,95,509 പേരാണ്. ആകെ രോഗബാധിതരുടെ 8.96% മാത്രമാണ് ഇത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666961

 

10 കോടി കോവിഡ് പരിശോധനകള്‍ എന്ന നേട്ടം കടന്ന് ഇന്ത്യ; അവസാന 1 കോടി ടെസ്റ്റുകള്‍ നടത്തിയത് 9 ദിവസത്തിനുള്ളില്‍:  2020 ജനുവരി മുതല്‍ കോവിഡ് -19 പരിശോധനകളില്‍  ഇന്ത്യ ഗണ്യമായ വര്‍ധനയാണ് കാണിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ആകെ പരിശോധനകള്‍ 10 കോടി (10,01,13,085) എന്ന നേട്ടം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,42,722 ടെസ്റ്റുകള്‍ എന്ന നേട്ടവും രാജ്യം സ്വന്തമാക്കി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666966

 

ഉത്തര്‍പ്രദേശിലെ കോവിഡ് പ്രതിരോധവും കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ക്കായി സ്വീകരിച്ച നടപടികളും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അവലോകനം ചെയ്തു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1667042

 

 

അടിത്തട്ട് വരെ കടന്ന് ചെല്ലുന്ന സമഗ്രമായ ഒരു ദേശീയ ശാസ്ത്ര, സാങ്കേതിക, നൂതനാശയ നയം(എസ്ടിഐപി 2020) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സംസ്ഥാന ശാസ്ത്ര, സാങ്കേതിക മന്ത്രിമാരുമായി വിശദമായ ചര്‍ച്ച നടത്തി

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666813

 

പ്രധാനമന്ത്രി ഒക്ടോബര്‍ 24ന് ഗുജറാത്തിലെ  മൂന്ന് പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും: ഗുജറാത്തിലെ  കര്‍ഷകര്‍ക്കായി 'കിസാന്‍ സൂര്യോദയ യോജന' ഉദ്ഘാടനം ചെയ്യും.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666803

 

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ റീജണല്‍ റോ ഡ്രഗ് റിപ്പോസിറ്ററി ന്യൂഡല്‍ഹിയിലെ എഐഐഎയില്‍ ഉദ്ഘാടനം ചെയ്തു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666814

 

ഇസ്‌ഐ പദ്ധതി അരുണാചല്‍ പ്രദേശിലേക്ക് വ്യാപിപ്പിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666968

 

ഇന്ത്യന്‍ നാവിക സേനാ യുദ്ധ കപ്പലുകളുടെ  പ്രവര്‍ത്തന സജ്ജത നാവിക സേനാ മേധാവി  അവലോകനം ചെയ്തു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666853

 

 

 

****


(Release ID: 1667120) Visitor Counter : 229