PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

    

തീയതി: 22.10.2020

Posted On: 22 OCT 2020 6:12PM by PIB Thiruvananthpuram

ഇതുവരെ: 

·    തുടര്‍ച്ചയായ മൂന്നാം ദിവസവുംരാജ്യത്ത്ചികിത്സയിലുള്ളവര്‍ ആകെരോഗബാധിതരുടെ 10 ശതമാനത്തില്‍താഴെ
·    കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്5 ശതമാനത്തില്‍താഴെ
·    കഴിഞ്ഞ 24 മണിക്കൂറിനിടെ 79,415 പേര്‍സുഖം പ്രാപിച്ചു. പുതുതായിരോഗംസ്ഥിരീകരിച്ചത് 55,839 പേര്‍ക്ക്.

·    ദേശീയ രോഗമുക്തി നിരക്ക് 89.20 ശതമാനമായിഉയര്‍ന്നു
·    രാജ്യത്തേയ്ക്കു വരാനോ പുറത്തേയ്ക്കു പോകാനോ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കുംവിസയിലുംയാത്രാ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ച് ഗവണ്‍മെന്റ്

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ്-19: രാജ്യത്ത്ചികിത്സയിലുള്ളവര്‍കഴിഞ്ഞ മൂന്ന്ദിവസമായിആകെകേസുകളുടെ 10 ശതമാനത്തില്‍താഴെ; പോസിറ്റീവിറ്റി നിരക്ക്കഴിഞ്ഞ മൂന്ന്ദിവസമായിഅഞ്ച്ശതമാനത്തിലുംതാഴെ

കോവിഡ്-19 മൂലംരാജ്യത്ത്ചികിത്സയിലുള്ളവരുടെഎണ്ണംതുടര്‍ച്ചയായികുറയുന്നു. രാജ്യത്ത്ചികിത്സയിലുള്ളവര്‍കഴിഞ്ഞ മൂന്ന്ദിവസമായിആകെകേസുകളുടെ 10 ശതമാനത്തില്‍താഴെയാണ്. അതായത് പത്തില്‍ഒരുകേസ് മാത്രമാണ് നിലവില്‍രോഗബാധിതര്‍. കോവിഡ് ബാധിച്ച്‌രാജ്യത്ത്ചികിത്സയിലുള്ളവരുടെഎണ്ണം 7,15,812 ആണ്. ആകെരോഗബാധിതരുടെ 9.29 ശതമാനം മാത്രമാണിത്. പോസിറ്റീവിറ്റി നിരക്ക്കഴിഞ്ഞ മൂന്ന്ദിവസമായിഅഞ്ച്ശതമാനത്തിലുംതാഴെയാണ്. 3.8 ശതമാനമാണ് നിലവിലെ പോസിറ്റീവിറ്റി നിരക്ക്. വൈറസ്‌വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചതിന്റെസൂചനയാണ്ഇത്. ഇന്ത്യയിലെആകെരോഗമുക്തരുടെഎണ്ണം 69 ലക്ഷത്തിനടുത്തെത്തി(68,74,518). രോഗമുക്തരും നിലവില്‍രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍രാജ്യത്ത് 79,415 പേര്‍ കോവിഡ്‌രോഗമുക്തരായി. അതേസമയം പുതുതായിരോഗംസ്ഥിരീകരിച്ചത് 55,839 പേര്‍ക്കു മാത്രമാണ്.  ദേശീയരോഗമുക്തി നിരക്ക് 89.20 %. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,839 പേര്‍ക്കാണ്‌രാജ്യത്ത് പുതുതായികോവിഡ്സ്ഥിരീകരിച്ചത്. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ആണ്. മഹാരാഷ്ട്രയിലുംകേരളത്തിലും  8,000 ത്തിലധികം പേരുംകര്‍ണാടകത്തില്‍ 5,000 ത്തിലധികം പേരുംരോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 702 പേരാണ്‌കോവിഡ് ബാധിച്ച്മരിച്ചത്. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ആണ്. 25 ശതമാനത്തിലധികംമഹാരാഷ്ട്രയിലാണ് (180 മരണം).
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1666806


പരിസ്ഥിതിസൗഹൃദ, ഡിഎംഇ ഇന്ധനമായുള്ള അദിതിഊര്‍ജസഞ്ച് യൂണിറ്റ് പുനെ സിഎസ്‌ഐആര്‍- എന്‍സിഎലില്‍ ഡോ. ഹര്‍ഷ്‌വര്‍ധന്‍ ഉദ്ഘാടനംചെയ്തു

വീടുകളില്‍ പാചക ഇന്ധനമായിഡിഎംഇ-എല്‍പിജി ഉപയോഗിക്കുന്നതിനായി പ്രത്യേക ബര്‍ണര്‍ യൂണിറ്റും പുറത്തിറക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666510


2020 ലെ ലോകബാങ്ക്-ഐ.എം.എഫ്‌വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്ത്‌ഡോ. ഹര്‍ഷ്‌വര്‍ധന്‍ 

കോവിഡ് മഹാമാരി തടസങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാവിയിലേയ്ക്കുള്ള തയ്യാറെടുപ്പിനുള്ള വഴിത്തിരിവുകൂടിയായെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1666486


വിസ, യാത്രാ നിയന്ത്രണങ്ങളില്‍ഇളവുകള്‍
കോവിഡ് 19 മഹാമാരികണക്കിലെടുത്ത്, അന്താരാഷ്ട്ര യാത്രക്കാര്‍രാജ്യത്തേക്കു വരുന്നതിനും പുറത്തേക്കു പോകുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് 2020 ഫെബ്രുവരിമുതല്‍ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ഇളവ് അനുവദിച്ചു. ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആഗ്രഹിക്കുന്ന കൂടുതല്‍വിദേശരാജ്യക്കാര്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കുംവിസയിലുംയാത്രാ നിയന്ത്രണങ്ങളിലുംഇളവ് വരുത്താന്‍ ഗവണ്‍മെന്റ്തീരുമാനിച്ചു.  ടൂറിസ്റ്റ്‌വിസഒഴികെയുള്ളഎല്ലാആവശ്യങ്ങള്‍ക്കുംഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒ.സി.ഐ, പി.ഐ.ഒകാര്‍ഡ്ഉടമകള്‍ക്കുംമറ്റെല്ലാവിദേശ പൗരന്മാര്‍ക്കുംഅംഗീകൃതവിമാനത്താവളങ്ങളിലൂടെയുംതുറമുഖ, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളിലൂടെയും പ്രവേശിക്കാന്‍ അനുമതി നല്‍കും.  വന്ദേ ഭാരത്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍, അല്ലെങ്കില്‍വ്യോമയാന മന്ത്രാലയം അനുവദിക്കുന്ന ഏതെങ്കിലുംഷെഡ്യൂള്‍ചെയ്യാത്ത വാണിജ്യവിമാനങ്ങള്‍ എന്നിവഇതില്‍ഉള്‍പ്പെടുന്നു.  അതേസമയം, ഇത്തരത്തിലുള്ളഎല്ലായാത്രക്കാരുംആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെകോവിഡ്, ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കര്‍ശനമായി പാലിക്കേണ്ടതുണ്ട്.  ഈ ഇളവ് പ്രകാരം, നിലവിലുള്ളഎല്ലാവിസകളും (ഇലക്ട്രോണിക്‌വിസ, ടൂറിസ്റ്റ്‌വിസ, മെഡിക്കല്‍വിസഎന്നിവഒഴികെ) ഉടനടി പുനസ്ഥാപിക്കാനും സര്‍ക്കാര്‍തീരുമാനിച്ചു.  

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1666758

റെയില്‍വേയിലെ നോണ്‍ ഗസറ്റഡ്ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായതുകബോണസ്

റെയില്‍വേയില്‍അര്‍ഹരായ നോണ്‍ ഗസറ്റഡ്ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായതുകബോണസായിലഭിക്കും. ഗസറ്റഡ് പദവിഇല്ലാത്ത 11.58 ലക്ഷംറെയില്‍വേജീവനക്കാര്‍ക്ക് (ആര്‍പിഎഫ് / ആര്‍പി എസ്എഫ്ഉദ്യോഗസ്ഥര്‍ഒഴികെ ) തീരുമാനത്തിന്റെ  പ്രയോജനം ലഭിക്കും.2019-2020 സാമ്പത്തിക വര്‍ഷത്തിലേതാണ്‌ബോണസ്.  ഉല്‍പ്പാദനക്ഷമതഅടിസ്ഥാനമാക്കിയുള്ളബോണസ് നല്‍കുന്നതിന്  ഏകദേശം 2081.68 കോടിരൂപ വേണ്ടിവരുംഎന്ന്കണക്കാക്കപ്പെടുന്നു. റെയില്‍വേയിലെഎല്ലാഗസറ്റഡ്ഇതരജീവനക്കാര്‍ക്കും 78 ദിവസത്തെ വേതനത്തിന്  തുല്യമായതുകബോണസായി നല്‍കാനുള്ളറെയില്‍വേ മന്ത്രാലയത്തിന്റെശുപാര്‍ശയ്ക്ക്ഇന്നലെചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ്അംഗീകാരം നല്‍കിയത്. എല്ലാവര്‍ഷവും പൂജ/ദസറ അവധിക്ക്മുന്നോടിയായിറെയില്‍വേജീവനക്കാര്‍ക്ക്‌ബോണസ് നല്‍കാറുണ്ട്. ഉല്‍പ്പാദനക്ഷമതഅടിസ്ഥാനമാക്കിയുള്ളബോണസായതിനാല്‍റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്ക്ഇത് പ്രചോദനമേകുന്നു.  കോവിഡ്  19മൂലംലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷവുംഅവശ്യസാധനങ്ങളുടെചരക്ക് നീക്കവും ശ്രമിക് പ്രത്യേക ട്രെയിനുകളുംഉള്‍പ്പെടെറെയില്‍വേമികച്ച പ്രകടനമാണ്കാഴ്ചവച്ചത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1666784


ചെലവ് പരിധി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സമിതിക്കു രൂപം നല്‍കി

സ്ഥാനാര്‍ഥിയുടെ നിലവിലുള്ളചെലവ് പരിധി 10% വര്‍ദ്ധിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1666540


രാജ്യത്തുടനീളം പരിശീലനം പുനരാരംഭിക്കുന്നതിനാല്‍കായികതാരങ്ങള്‍ക്ക്‌വിവിധ പരിശീലന കേന്ദ്രങ്ങളിലേക്ക് പോകാനുള്ള യാത്രാസൗകര്യംഒരുക്കിസായ്
ടോക്കിയോ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് എന്നി ലക്ഷ്യമിട്ടാണ് നവംബര്‍ 1 മുതല്‍രാജ്യത്തുടനീളമുള്ള സായ്‌കേന്ദ്രങ്ങളില്‍ പരിശീലനം പുനരാരംഭിക്കുന്നത്. 

വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1666515


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്അഡ്മിനിസ്‌ട്രേഷന്റെ (ഐപി
എ) 317-ാമത് എക്‌സിക്യൂട്ടീവ്കൗണ്‍സില്‍യോഗത്തില്‍ഡോ. ജിതേന്ദ്ര സിംഗ് അദ്ധ്യക്ഷനായി

ലോക്ക്ഡൗണ്‍ കാലയളവില്‍വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളഉദ്യോഗസ്ഥര്‍ക്കായി 14 ഓളം ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ഐപിഎ നടത്തിയത്ഒരുചെറിയ നേട്ടമല്ലെന്നുംഅദ്ദേഹം പറഞ്ഞു.

വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1666485
 

****



(Release ID: 1666951) Visitor Counter : 115