രാജ്യരക്ഷാ മന്ത്രാലയം

നാഗ് മിസൈൽ  അന്തിമ പരീക്ഷണം  വിജയകരമായി പൂർത്തിയാക്കി

Posted On: 22 OCT 2020 1:24PM by PIB Thiruvananthpuram

മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ 'നാഗി'ന്റെ അന്തിമ പരീക്ഷണം ഇന്ന്  രാവിലെ 6.45ന് പൊക്രാനിൽ വിജയകരമായി നടന്നു. നിശ്ചിത ദൂരപരിധിയിൽ സജ്ജീകരിച്ചിരുന്ന  ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ്  നാഗ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.നാഗ് മിസൈൽ  വാഹനമായ നമിക (NAMIKA) ആണ് മിസൈൽ വിക്ഷേപിച്ചത്. സംരക്ഷിത കവചം തകർത്തുകൊണ്ട് ലക്ഷ്യസ്ഥാനത്ത് കൃത്യമായി മിസൈൽ പതിച്ചു.ശത്രു ടാങ്കുകളെ  രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാൻ ആകും എന്നതാണ് ഡി. ആർ.ഡി.  നിർമ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത.

കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമില്ലാത്ത 'ഫയർ ആൻഡ് ഫോർഗെറ്റ്',ടാങ്കിന്റെ മുകൾഭാഗത്ത് തന്നെ പതിക്കുന്ന 'ടോപ് അറ്റാക്ക്' തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക  സംരക്ഷിത കവചങ്ങളോട്  കൂടിയ ടാങ്കിനെയും  ആക്രമിക്കാൻ ആകും. ഈ വിജയ പരീക്ഷണ തോടുകൂടി മിസൈൽ ഉല്പാദനം ആരംഭിക്കും. പ്രതിരോധരംഗത്തെ  പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആയിരിക്കും മിസൈൽ നിർമ്മിക്കുക. മിസൈൽ വാഹനമായ നമിക  ഓർഡ് നൻസ് ഫാക്ടറി ആയ മേ ദക് ആവും നിർമ്മിക്കുക.

നാഗ് മിസൈലിന്റെ  വിജയകരമായ പരീക്ഷണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒ യെയും കരസേനയെയും  അഭിനന്ദിച്ചു.മിസൈൽ ഉൽപാദന ഘട്ടംവരെ എത്തിച്ച കരസേന,ഡിആർഡിഒ, വ്യവസായരംഗം എന്നിവരെ ഡി.ആർ.ഡി.ഒ  ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു.


*****



(Release ID: 1666779) Visitor Counter : 266