PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  



തീയതി: 21.10.2020

Posted On: 21 OCT 2020 6:07PM by PIB Thiruvananthpuram

 

 

ഇതുവരെ: 

തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 61,775 പേര്‍ കോവിഡ് രോഗമുക്തരായി.  പുതുതായി രോഗം സ്ഥിരീകരിച്ചത് 54,044 പേര്‍ക്കു മാത്രമാണ്. 

 ദേശീയതലത്തില്‍ കോവിഡ് മരണനിരക്ക്  ഇന്ന് 1.51 ശതമാനമായി കുറഞ്ഞു

കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്ന് പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

രാജ്യത്ത് രോഗമുക്തി നിരക്ക് 88.81% ശതമാനം 

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ്-19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു;തുടര്‍ച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തില്‍ താഴെ: കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തിനു താഴെയായി തുടരുന്നു. ദിവസവും ഉയര്‍ന്ന തോതിലാണ് കോവിഡ് ബാധിതര്‍ രോഗമുക്തരാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 61,775 പേര്‍ കോവിഡ് രോഗമുക്തരായി. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചത് 54,044 പേര്‍ക്കു മാത്രമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,83,608 കോവിഡ് ടെസ്റ്റുകള്‍ നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://www.pib.gov.in/PressReleseDetail.aspx?PRID=1666317

 

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്നും അലംഭാവം കാട്ടരുതെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : :https://www.pib.gov.in/PressReleseDetail.aspx?PRID=1666194

 

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധനയുടെ പൂര്‍ണ്ണ രൂപം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666176

 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666320

 

 

പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666397

 

സിഎസ്‌ഐആര്‍ പങ്കാളിത്തത്തോട് കൂടിയുള്ള ക്ലിനിക്കല്‍ പരീക്ഷണ വെബ്‌സൈറ്റ് CuReD ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666171

 

 

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടക്കുന്ന ദേശീയ ആയുഷ് ദൗത്യ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ആയുഷ് മന്ത്രാലയത്തിന്റെ ഉന്നതതല യോഗം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666173

 

 

ഇന്ത്യക്കാരുടെ സുരക്ഷിതവും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതമാണ് മോദി ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666207

 

2019- 20 കാലയളവിലേക്കുള്ള പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ്, നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസുകൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666380

 

ആറാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ 2020 ഡിസംബര്‍ 22 മുതല്‍ 25 വരെ വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666172

 

 

പേറോള്‍ ഡേറ്റ: ഇപിഎഫ്ഒ 2020 ഓഗസ്റ്റ് മാസത്തില്‍ 10.06 ലക്ഷം ഉപഭോക്താക്കളെ കൂട്ടിചേര്‍ത്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666143

 

ഐഐടി ഖരഗ്പൂരിന്റെ നൂതന സാങ്കേതിക വിദ്യ ഗ്രാമീണ ഇന്ത്യയിലെ ജീവിതങ്ങളെ സ്വാധീനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666418

 

പ്രധാനമന്ത്രിയുടെ കോവിഡിനെതിരെയുള്ള ജനമുന്നേറ്റം നടപ്പാക്കുന്നത്  സംബന്ധിച്ച് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1666474

 

 

 

 

****


(Release ID: 1666535) Visitor Counter : 203